Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹോറിൽ ആശുപത്രിയിൽ അഭിഭാഷകർ നടത്തിയ ആക്രമണത്തിൽ ഇമ്രാൻഖാന്റെ അനന്തരവൻ ഹസൻ നിയാസിക്കും പങ്ക്; പൊലീസ് വാഹനം തകർക്കുന്ന നിയാസിയുടെ വീഡിയോ പുറത്തുവന്നതോടെ വീട്ടിൽ കയറി റെയ്ഡ് നടത്തിയ ലഹോർ പൊലീസ്; അക്രമത്തിൽ കുടുംബാംഗത്തിന് പങ്കുണ്ടെന്ന് അറിഞ്ഞിട്ടും മൗനം പാലിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി

ലഹോറിൽ ആശുപത്രിയിൽ അഭിഭാഷകർ നടത്തിയ ആക്രമണത്തിൽ ഇമ്രാൻഖാന്റെ അനന്തരവൻ ഹസൻ നിയാസിക്കും പങ്ക്; പൊലീസ് വാഹനം തകർക്കുന്ന നിയാസിയുടെ വീഡിയോ പുറത്തുവന്നതോടെ വീട്ടിൽ കയറി റെയ്ഡ് നടത്തിയ ലഹോർ പൊലീസ്; അക്രമത്തിൽ കുടുംബാംഗത്തിന് പങ്കുണ്ടെന്ന് അറിഞ്ഞിട്ടും മൗനം പാലിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: മൂന്ന് പേർ കൊല്ലപ്പെട്ട ആശുപത്രി ലഹളയിൽ അനന്തിരവന് പങ്കുണ്ടായിട്ടും മൗനം പാലിച്ചു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. രണ്ട് ദിവസം മുമ്പാണ് പാക്കിസ്ഥാനിലെ ആശുപത്രിയിൽ അഭിഭാഷകർ ആക്രമണം നടത്തിയത്. ഈ കൂട്ടത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റ അനന്തരവനും ഉണ്ടായിരുന്നു.ലാഹോറിലെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലായിരുന്നു ഒരു സംഘം അഭിഭാഷകർ ആക്രമണം നടത്തിയത്. ആശുപത്രി കലാപത്തിൽ ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസ്സൻ നിയാസി പങ്കെടുത്തിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

നിയാസി ആക്രമണം നടത്തുന് വീഡിയോ അടക്കം പുറത്തുവന്നതോടെ ഇമ്രാൻഖാനാണ് ചീത്തപ്പേരുണ്ടായത്. എന്തായാലും നിയാസിയുടെ വീട്ടിൽ ലാഹോർ പൊലീസ് തിരച്ചിൽ നടത്തി. ഇയാൾ ഒളിവിലാണെന്നാണ് കരുതുന്നത്. ഒരു ഡോക്ടറുമായുള്ള തർക്കത്തിന്റെ പേരിൽ ആശുപത്രിയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയ നൂറുകണക്കിന് അഭിഭാഷകരുടെ കൂട്ടത്തിൽ നിയാസിയുമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 10 അഭിഭാഷകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആശുപത്രിയിൽ അഭിഭാഷകർ ഇരച്ചു കയറിയതോടെ ചികിത്സയിൽ കഴിഞ്ഞ മൂന്ന് പേരാണ് മരിച്ചത്. നിയാസിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളും പൊതുജനങ്ങളും സംഭവത്തിൽ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ചിരുന്നു. അക്രമത്തിൽ പങ്കെടുത്തതായി ഹസ്സൻ നിയാസി സമ്മതിച്ചിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോകൾ കണ്ടപ്പോൾ തന്റെ പ്രവൃത്തി മോശമായെന്ന് മനസ്സിലായെന്നും അതിൽ ഖേദിക്കുന്നുവെന്നും നിയാസി ട്വീറ്റ് ചെയ്തു.

ഇത്തരമൊരു പ്രക്ഷോഭത്തിൽ പങ്കെടുത്തിൽ സ്വയം ലജ്ജ തോന്നുവെന്നും നിയാസി ട്വീറ്റ് ചെയ്തു. അതേസമയം, ബുധനാഴ്ചത്തെ അക്രമത്തിൽ കുടുംബാംഗത്തിന് പങ്കുണ്ടെന്ന് അറിഞ്ഞിട്ടും ഇമ്രാൻ ഖാൻ പ്രതികരിച്ചിട്ടില്ല. ആശുപത്രി ആക്രമണത്തിൽ ദൃശ്യങ്ങളിൽ ഹസ്സൻ നിയാസി ആയുധം ഉപയോഗിച്ചും അല്ലാതെയും ആക്രമിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. പൊലീസ് വാഹനം കത്തിക്കുന്നതിലും നിയാസിക്ക് പങ്കുള്ളതായി കാണാം.

ആക്രമണത്തിന് ശേഷം പൊലീസ് നിയാസിയെ പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. എന്നാൽ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിൽ നടപടി നേരിടുന്നവരുടെ കൂട്ടത്തിൽ നിയാസിയില്ല. കലാപസ്ഥലത്ത് നിന്ന് പിടികൂടിയ ശേഷം നിയാസിയെ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് അധികൃതർ പറയുന്നില്ല. എന്നാൽ നിയാസിക്ക് പങ്കുണ്ടെന്ന് വീഡിയോ ദൃശ്യങ്ങൾ കണ്ടതിന് ശേഷമാണ് മനസ്സിലായതെന്നും ഇപ്പോൾ ഇയാളെ തേടിക്കൊണ്ടിരിക്കുകയാണെന്നും ലാഹോർ സിറ്റി പൊലീസ് ചീഫ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP