Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമൈക്കൻ സുന്ദരി ടോണി ആൻ സിംഗിന് ലോക സുന്ദരി പട്ടം; ടോൺ ആൻ സുന്ദരിപ്പട്ടം ചൂടിയത് അവസാന റൗണ്ടിലെത്തിയ ഇന്ത്യൻ, ഫ്രാൻസ് സുന്ദരികളെ മറികടന്ന്; അഴകളവുകൾ തിരുത്തി കുറിച്ച് ഫ്‌ളോറിഡാ യൂനവേഴ്‌സിറ്റിയിൽ സൈക്കോളജി വിദ്യാത്ഥിനിയായ കറുത്തവർഗ്ഗക്കാരി; 26 വർഷങ്ങൾക്ക് ശേഷം ആനിലൂടെ ലോക സുന്ദരിപ്പട്ടം ജമൈക്കയിലേക്ക്

ജമൈക്കൻ സുന്ദരി ടോണി ആൻ സിംഗിന് ലോക സുന്ദരി പട്ടം; ടോൺ ആൻ സുന്ദരിപ്പട്ടം ചൂടിയത് അവസാന റൗണ്ടിലെത്തിയ ഇന്ത്യൻ, ഫ്രാൻസ് സുന്ദരികളെ മറികടന്ന്; അഴകളവുകൾ തിരുത്തി കുറിച്ച് ഫ്‌ളോറിഡാ യൂനവേഴ്‌സിറ്റിയിൽ സൈക്കോളജി വിദ്യാത്ഥിനിയായ കറുത്തവർഗ്ഗക്കാരി; 26 വർഷങ്ങൾക്ക് ശേഷം ആനിലൂടെ ലോക സുന്ദരിപ്പട്ടം ജമൈക്കയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മൈക്കൻ സുന്ദരി ടോൺ ആൻ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ലണ്ടനിൽ നടന്ന മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാൻസിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോൺ ആൻ സിങ് സ്വന്തമാക്കിയത്. ഫ്രാൻസിന്റെ ഒഫീലോ മെസിനോ രണ്ടാസ്ഥാനവും ഇന്ത്യയുടെ സുമൻ റാവു മൂന്നാം സ്ഥാനവും പങ്കിട്ടു.കഴിഞ്ഞ വർഷം വിജയിയായ മെക്സിക്കോയുടെ വനേസ പോൻസ് ഡി ലിയോണാണ് വിജയി ടോണി-ആൻ സിങ്ങിനെ കിരീടമണിയിച്ചത്.

111 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് ലണ്ടനിൽ നടന്ന ഫൈനലിൽ ജമൈക്കൻ സൗന്ദര്യ രാജ്ഞി ടോണി-ആൻ സിങ് മിസ്സ് വേൾഡ് കിരീടം നേടി.23 വയസുള്ള ടോണി ആൻ സിങ് അമേരിക്കയിലെ ഫ്‌ളോറിഡാ യൂനവേഴ്‌സിറ്റിയിൽ സൈക്കോളജി വിദ്യാത്ഥിയാണ്. ജമൈക്കക്കയുടെ സുസ്ഥിര വികസനമാണ് തന്റെ ലക്ഷ്യമെന്ന് ടോണി ആൻ സിങ്പറഞ്ഞു.

പാട്ട്, പാചകം, വ്‌ലോഗിങ്, സാമൂഹിക പ്രവർത്തനം തുടങ്ങിയവയാണ് ആനിന്റെ മറ്റ് ഇഷ്ട വിനോദങ്ങൾ.മിസ് വേൾഡ്-ന്റെ 69-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2019. ബ്രിട്ടനിലെ ലണ്ടൻ നഗരത്തിലെ എക്സിൽ ലണ്ടനിൽ 2019 ഡിസംബർ 14-നാണ് മത്സരം നടന്നത്.

ലോകസുന്ദരി പട്ടം നേടുന്ന നാലാമത്തെ ജമൈക്കൻ താരമാണ് ടോണി ആൻ സിങ്. 26 വർഷങ്ങൾക്ക് ശേഷമാണ് ആനിലൂടെ ജമൈക്കയിൽ ലോകസുന്ദരിപട്ടം ജമൈക്കയിലെത്തുന്നത്. 1993-ലാണ് ലിസ ഹന്നയിലൂടെ അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിലെത്തിയത്. നേരത്തെ 1963, 1976 എന്നീ വർഷങ്ങളിലാണ് ജമൈക്ക ലോക സുന്ദി പട്ടം നേടിയത്.

ചരിത്രത്തിൽ ആദ്യമായാണ് മിസ് യൂനിവേഴ്സ്, മിസ് അമേരിക്ക, മിസ് യുഎസ്എ, മ്സ് ടീൻ യുഎസ്എ, മിസ് വേൾഡ് കിരീടം കറുത്ത വർഗക്കാർ നേടിയെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് ആഫ്രിക്കൻ സുന്ദരിയായ സോസിബിന ടുൻസിയെ മിസ് യൂനിവേഴ്സായി തെരഞ്ഞെടുത്തത്.

മൂന്നാം സ്ഥാനം നേടിയ സുമൻ റാവു(21) രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിനിയാണ്. നിലവിൽ മുംബൈ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു. റാവു മികച്ച കഥക് നർത്തകിയാണ്. ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയിരുന്നു. അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ൽ മാനുഷി ചില്ലാറിലൂടെയാണ്. 2000-ൽ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പതിനേഴു വർഷം കഴിഞ്ഞാണ് ഇന്ത്യ മാനുഷിയിലൂടെ കിരീടം സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP