Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്നത്ത് പത്മനാഭന്റെ 143ാമത് ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിൽ; ജയന്തി സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും

മന്നത്ത് പത്മനാഭന്റെ 143ാമത് ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിൽ; ജയന്തി സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 143ാമത് ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിലെ എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയ മൈതാനത്ത് ആധുനിക രീതിയിൽ തയാറാക്കുന്ന മന്നം നഗറിൽ നടക്കും. ജനുവരി ഒന്നിനു രാവിലെ പ്രഭാതഭേരി, 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന.

10.15നു ചേരുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിശദീകരണം നടത്തും. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും. 3ന് ചെന്നൈ കുന്നക്കുടി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 6ന് ആറ്റുകാൽ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ, രാത്രി 9നു കഥകളി.

മന്നം ജയന്തി ദിനമായ ജനുവരി 2നു രാവിലെ പ്രഭാതഭേരി, ഭക്തിഗാനാലാപനം, 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 8നു വെട്ടിക്കവല കെ.എൻ.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, 10.30നുവിശിഷ്ടാതിഥികൾക്കു സ്വീകരണം. മന്നം ജയന്തി സമ്മേളനം 10.45നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി.രാധാകൃഷ്ണൻ, ആരോഗ്യ സർവകലാശാല മുൻ ചാൻസലർ ഡോ.എം.കെ.സി.നായർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തുമെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP