Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറങ്ങി കിടക്കുമ്പോൾ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചു; ഈജിപ്റ്റിയൻ വംശജരായ രണ്ട് കുട്ടികൾ സൗദിയിൽ വെന്തുമരിച്ചു; അഗ്നിബാധ പടർന്നത് ചാർജർ പൊട്ടിത്തെറിച്ച് വീട് മുഴുവൻ കത്തിയതോടെ

ഉറങ്ങി കിടക്കുമ്പോൾ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചു; ഈജിപ്റ്റിയൻ വംശജരായ രണ്ട് കുട്ടികൾ സൗദിയിൽ വെന്തുമരിച്ചു; അഗ്നിബാധ പടർന്നത് ചാർജർ പൊട്ടിത്തെറിച്ച് വീട് മുഴുവൻ കത്തിയതോടെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഹന (11),സലീം (9) എന്നീ കുട്ടികൾ വെന്തുമരിച്ചത്. റിയാദിലാണ് സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപത് സ്വദേശികളായ കുട്ടികൾ മരിച്ചത്.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. പിതാവ് ജോലിസ്ഥലത്തായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്ളാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അഗ്നിശമന സേനയെത്തി തീയണച്ചുവെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP