Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയുമായി പിണങ്ങി നടുറോഡിലെ വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരം അറിയിച്ചതോടെ താഴേക്ക് ചാടുമെന്ന് കട്ടായം; ഭാര്യ എത്തിയാൽ താഴെ ഇറങ്ങാമെന്ന് പറഞ്ഞതോടെ നാട്ടുകാർ യുവതിയെ സ്ഥലത്ത് എത്തിച്ചു; വൈദ്യുതി പോസ്റ്റിലിരുന്ന് അരിശം മുഴുവൻ ഭാര്യയോട്; ഒടുവിൽ അഗ്നിശമന സേന വലയിട്ട് പിടിച്ചു; നാട്ടുകാരെ വലച്ച പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറുടെ കഥ

ഭാര്യയുമായി പിണങ്ങി നടുറോഡിലെ വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരം അറിയിച്ചതോടെ താഴേക്ക് ചാടുമെന്ന് കട്ടായം;  ഭാര്യ എത്തിയാൽ താഴെ ഇറങ്ങാമെന്ന് പറഞ്ഞതോടെ നാട്ടുകാർ യുവതിയെ സ്ഥലത്ത് എത്തിച്ചു; വൈദ്യുതി പോസ്റ്റിലിരുന്ന് അരിശം മുഴുവൻ ഭാര്യയോട്; ഒടുവിൽ അഗ്നിശമന സേന വലയിട്ട് പിടിച്ചു; നാട്ടുകാരെ വലച്ച പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നാട്ടുകാരും വൈദ്യുതി വകുപ്പും ഇടപെട്ടതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. പത്തനംതിട്ട വലഞ്ചുഴി സ്വദേശി റിയാസാണ് (30) വെള്ളി വൈകിട്ട് നാല് മുതൽ അഞ്ചര വരെ വലഞ്ചുഴി ചാഞ്ഞപ്ലാക്കൽ പ്രദേശവാസികളെ മുൾമുനയിൽ നിർത്തിയത്.

ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാൾ വൈദ്യുത തൂണിലേക്കു കയറുന്നതു കണ്ട ചിലർ കാര്യം അന്വേഷിച്ചപ്പോഴാണ് പോസ്റ്റിന് മുകളിലേക്ക് വലിഞ്ഞു കയറിയ യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിത്. പിന്നീട് നാട്ടുകാരുടെ ഇടപെടലോടെ വൈദ്യുതി വകുപ്പ് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഉടൻ തന്നെ പൊ്‌ലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഏറെ നേരത്തെ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഇയാൾ താഴെയിറങ്ങാൻ തയ്യാറായില്ല.കയറി വന്നാൽ താഴേക്ക് ചാടുമെന്നായി അടുത്ത ഭീഷണി. സാഹസികമായി കീഴ്‌പ്പെടുത്താൻ അഗ്നിശമന സേന തീരുമാനിച്ചതോടെ വൈദ്യുതി പോസ്റ്റിന് മുകളിൽ നിലയുറപ്പിച്ചു.

പിന്നീട് തടിച്ചു കൂടിയ നാട്ടുകാരോട് ഭാര്യ സ്ഥലവത്തെത്തിയാൽ താഴെയിറങ്ങാം എന്നായി നിലപാട്. സംഭവസ്ഥലത്ത് നിന്ന പ്രദേശവാസികളിൽ ഒരാൾ വാടകവീട്ടിലെത്തി ഭാര്യയെ വിളിച്ച് സ്ഥലത്ത് എത്തിച്ചപ്പോഴും കഥയിൽ മാരക ട്വിസ്റ്റ്.

ഭാര്യ എത്തിയതോടെ അരിശം മുഴുവൻ അവരുടെ നേർക്കായി. ചാടി മരിക്കുമെന്ന വാക്കുകൾ കേട്ടതോടെ ഭാര്യ മയങ്ങി വീണു. യുവതിയെ ഉടൻ ജനറൽ ആശുപത്രിയിലേക്കു മാറ്റി. അഗ്നിശമന സേന ഏറെ പണിപെട്ട് താഴെയിറക്കാൻ ശ്രമി്കുമ്പോഴും റിയാസ് വൈദ്യുത കമ്പികളിൽ തൂങ്ങി അകലേക്കു മാറാൻ ഒരുങ്ങുകയായിരന്നു.

അപ്പോഴേക്കും അഗ്‌നിശമന സേന തങ്ങളുടെ വല നിവർത്തി താഴേക്കു വീണാലും രക്ഷപെടുത്താൻ കഴിയുന്ന തരത്തിൽ നിൽപ്പായി. അകലത്തിൽ ഏറെ മാറാൻ കഴിയാതായി. ഇതിനെ തുടർന്ന് മുകളിലേക്കു കയറിയ യുവാക്കൾ ഇയാളെ വലിച്ചു താഴേക്കു വലിച്ചിടുകയായിരുന്നു. വലയിലേക്കു വീണ ഇയാളെ കണ്ട് പ്രക്ഷുബ്ധരായ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നു പൊലീസ് വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP