Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുരം നൽകി 'ഒരുമ'യുടെ തുടക്കം! സംസ്ഥാത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ക്യാന്റീൻ പാലക്കാടിന് സ്വന്തം; പത്തുപേർ ഒത്തൊരുമിച്ചപ്പോൾ രചിച്ചത് പുതിയ അധ്യായം; ആശംസയുമായി ജില്ലാ പഞ്ചായത്തും

മധുരം നൽകി 'ഒരുമ'യുടെ തുടക്കം! സംസ്ഥാത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ക്യാന്റീൻ പാലക്കാടിന് സ്വന്തം; പത്തുപേർ ഒത്തൊരുമിച്ചപ്പോൾ രചിച്ചത് പുതിയ അധ്യായം; ആശംസയുമായി ജില്ലാ പഞ്ചായത്തും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : മധുരം നൽകി ഒരുമയുടെ തുടക്കം. സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജെൻഡർ ക്യാന്റീൻ പാലക്കാട് തുടക്കമിട്ടു. പത്തു പേർ ഒത്തൊരുമിച്ചപ്പോഴാണ് സിവിൽ സ്‌റ്റേഷനിൽ 'ഒരുമ' വിജയം കണ്ടത്. ഒരേനിറത്തിലുള്ള സാരിയുടുത്ത് നിറഞ്ഞചിരിയിൽ കൈനിറയെ മധുരവുമായി പത്തുപേരും ഒരുങ്ങിനിന്നു. മധുരം നൽകി തുടക്കമിട്ടതോടെ വിരിഞ്ഞത് നിറഞ്ഞ പുഞ്ചിരി.

വർഷനന്ദിനി, മീര, കൃഷ്ണ, മോനിബ, കല, മഞ്ജു, സുജി, രമ്യ, കബീർ, ശ്രീദേവി എന്നീ പത്തുപേരാണ് സർക്കാർസഹായത്തോടെയുള്ള ഈ സംരംഭത്തിന് തുടക്കമിട്ടത്. കുടുംബശ്രീ ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടമായ 'ഒരുമ' യാണ് കാന്റീൻ ഏറ്റെടുത്തത്.

രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം കിട്ടുന്ന കാന്റീനിന്റെ പ്രവർത്തനസമയം. ജില്ലാ ഭരണകൂടം, കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് കാന്റീൻ യാഥാർഥ്യമാക്കിയത്.ട്രാൻസ്‌ജെൻഡർ കാന്റീൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനംചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP