Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുക വലിച്ചയാൾക്ക് പിഴയിടാൻ പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരൻ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷം; പൊലീസ് നടിപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു

പുക വലിച്ചയാൾക്ക് പിഴയിടാൻ പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരൻ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷം; പൊലീസ് നടിപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

വളപട്ടണം: നടുറോഡിൽ ജീപ്പ് നിർത്തിയിട്ടതിനെ ചോദ്യം ചെയ്ത പതിനെട്ടുകാരനെയും സുഹൃത്തിക്കക്കളെയും പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു. കണ്ണൂരിലാണഅ കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ തീരേണ്ട സംഭവം സംഘർഷത്തിൽ കലാശിച്ചത്. പൊലീസിനോട് തട്ടിക്കയറിയ യുവാവിനെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റാനുള്ള ശ്രമം ജനങ്ങൾ തടഞ്ഞതിനെ തുടർന്നാാണ് സംഘർഷമുണ്ടായത്. ഇതോടെ പൊലീസിനെ ആക്രമിച്ച കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

നാട്ടുകാരെ ആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർ ചികിത്സ തേടുകയും ചെയ്തു. കക്കാട് അത്താഴക്കുന്ന് സ്വദേശി ബി.യു.നിഷാദ് (18), കക്കാട് ആമിനാസിൽ യു.പി.ഇർഷാദ് (32), മണൽ നൂർമഹലിൽ കെ.നവാബ് (32), ചാലാട് മിഹിൻസിൽ കെ.മിൻഹാജ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്.

അലവിൽ പണ്ണേരിമുക്കിൽ പൊതുസ്ഥലത്തു പുകവലിച്ചയാൾക്കു പിഴയിടാൻ വളപട്ടണം പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തിയതു ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പുകവലിച്ചയാളെ ജീപ്പിനടുത്തേക്കു വിളിച്ചു വരുത്തിയാണ് എസ്‌ഐ പിഴ ഈടാക്കിയത്. ഇതോടെ വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരനായ നിഷാദ് ഗതാഗതതടസ്സം ചൂണ്ടിക്കാണിച്ചതും, വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ എന്നു ചോദിച്ചതുമാണു പൊലീസിനെ പ്രകോപിപ്പിച്ചത്.

തുടർന്ന് യുവാവ് പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടെങ്കിലും നിഷാദ് കൂട്ടാക്കിയില്ല. വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഉന്തുംതള്ളുമുണ്ടായി. പൊലീസുകാരിൽ ചിലർക്ക് മർദ്ദനമേൽക്കുരകയും ചെയത്ു. തുടർന്ന് കൂടുതൽ പൊലീസെത്തി ബലപ്രയോഗം തുടർന്നു. ഇതോടെ നിഷാദിനെ പൊലീസ് വാഹനത്തിൽ അയയ്ക്കില്ലെന്നും ഓട്ടോയിൽ സ്റ്റേഷനിലെത്തിക്കാമെന്നും നാട്ടുകാർ പറഞ്ഞതോടെയാണു സംഘർഷത്തിന് അയവുണ്ടായത്.

നിഷാദിനെ മൂന്നു പേർ ചേർന്ന് ഓട്ടോയിൽ സ്റ്റേഷനിലെത്തിച്ച ഉടൻ നാലു പേരെയും പൊലീസ് തടഞ്ഞുവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാട്ടുകാർ സ്റ്റേഷനു മുൻപിൽ സംഘടിച്ചെങ്കിലും കൂടുതൽ പൊലീസെത്തി വിരട്ടിയോടിച്ചു. നാലു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും (ഐപിസി 353) പൊലീസുകാരെ പരുക്കേൽപിച്ചതിനും (ഐപിസി 332) കൈ കൊണ്ട് അടിച്ചതിനും (ഐപിസി 323) സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനുമാണ് (ഐപിസി 341) കേസ്. സംഘർഷത്തിനിടെ നിലത്തുവീണ എസ്‌ഐ പി.വിജേഷ്, എഎസ്‌ഐ രാജൻ കോട്ടമല, സീനിയർ സിപിഒ ഗോപാലകൃഷ്ണൻ എന്നിവർക്കു പരുക്കേറ്റതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP