Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊൽക്കത്തക്കെതിരെ വിജക്കുതിപ്പിൽ ഗോവ; എട്ട് മത്സരങ്ങളിൽ ഗോവ മുന്നിൽ; 13 പോയിന്റുമായി കൽക്കത്ത പിന്നിലും

കൊൽക്കത്തക്കെതിരെ വിജക്കുതിപ്പിൽ ഗോവ; എട്ട് മത്സരങ്ങളിൽ ഗോവ മുന്നിൽ; 13 പോയിന്റുമായി കൽക്കത്ത പിന്നിലും

മറുനാടൻ മലയാളി ബ്യൂറോ

മഡ്ഗാവ്: കൊൽക്കത്തയെ പരാജയപ്പെടുത്തി ഐ.എസ്.എല്ലിൽ എഫ്.സി ഗോവയുടെ മുന്നേറ്റം. ഒന്നിനെതിരേ രണ്ട് ഗോളിന് വിജയിച്ച ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 15 പോയിന്റുണ്ട്. 14 പോയിന്റുള്ള കൊൽക്കത്ത രണ്ടാം സ്ഥാനത്താണ്.

ആറു മിനിറ്റുകൾക്കിടെയാണ് മൂന്നു ഗോളുകളും വന്നത്. 60-ാം മിനിറ്റിൽ മൗർട്ടാദ ഫാളിലൂടെ ഗോവ ലീഡെടുത്തു. 64-ാം മിനിറ്റിൽ മലയാളി താരം ജോബി ജസ്റ്റിൻ കൊൽക്കത്തയെ ഒപ്പമെത്തിച്ചു.

എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ഗോവ തിരിച്ചടിച്ചു. ഫെറാൻ കോറോമിനെസ് ആയിരുന്നു ഗോൾ സ്‌കോറർ.

ഷോട്ടിലും പാസിലും ബോൾ പൊസിഷനിലുമെല്ലാം കൊൽക്കത്തയ്ക്ക് മുന്നിലായിരുന്നു ഗോവ. മൂന്നു ഷോട്ടു മാത്രം കൊൽക്കത്ത അടിച്ചപ്പോൾ 15 ഷോട്ടുകളാണ് ഗോവയുടെ ബൂട്ടിൽ നിന്ന് പിറന്നത്. ഇരുടീമുകൾക്കും രണ്ടുവീതം മഞ്ഞക്കാർഡും ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP