Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയപാത ടോൾ പ്ലാസകളിൽ ഫാസ് ടാഗ് സംവിധാനം ഇന്നു മുതൽ പ്രാബല്യത്തിൽ; ഹൈബ്രിഡ് ലെയിൻ അനുവദിച്ചിട്ടുള്ള വ്യവസ്ഥിലും ഇളവ്; നിർദ്ദേശങ്ങൾ ഇവയെല്ലാം

ദേശീയപാത ടോൾ പ്ലാസകളിൽ ഫാസ് ടാഗ് സംവിധാനം ഇന്നു മുതൽ പ്രാബല്യത്തിൽ; ഹൈബ്രിഡ് ലെയിൻ അനുവദിച്ചിട്ടുള്ള വ്യവസ്ഥിലും ഇളവ്; നിർദ്ദേശങ്ങൾ ഇവയെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഇന്ന് മുതൽ പ്രാബല്യത്തിൽ. അതേസമയം, ടോൾ പ്ലാസകളിലെ ഹൈബ്രിഡ് ലെയ്ൻ അനുവദിച്ചുള്ള വ്യവസ്ഥ ശനിയാഴ്ച ഇളവു ചെയ്തു.

ഒരിടത്ത് ഒരു ഹൈബ്രിഡ് ലെയ്ൻ ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഗതാഗതത്തിന്റെ തോതു കണക്കിലെടുത്ത് ഒരു പ്ലാസയിൽ ആകെയുള്ളതിന്റെ നാലിലൊന്ന് ലെയ്‌നുകൾവരെ ഹൈബ്രിഡ് ആക്കാമെന്ന് മന്ത്രാലയം ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിർദ്ദേശം ദേശീയപാത അഥോറിറ്റിക്കു നൽകിയിട്ടുണ്ട്. ഒരുമാസത്തേക്കുള്ള താത്കാലിക നടപടിയായിരിക്കുമിത്.

പെട്ടെന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കി യാത്ര സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഡിസംബർ ഒന്നിനു ഫാസ് ടാഗ് നിലവിൽ വരുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നവംബർ 30-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ അതു ഡിസംബർ 15-ലേക്കു മാറ്റുകയായിരുന്നു.

പ്രീ പെയ്ഡ് രീതിയിൽ പണമടച്ച് ടോൾഗേറ്റിലൂടെ വാഹനങ്ങൾക്ക് തടസമില്ലാതെ യാത്ര ചെയ്യാനാവുന്ന സംവിധാനമാണ് ഫാസ് ടാഗ്. വിൻഡ് സ്‌ക്രീനിൽ ഒട്ടിക്കുന്ന ഇലക്ടോണിക്സ് ചിപ്പ് ഘടിപ്പിച്ച ടാഗ് വഴി ടോൾ നിരക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ തന്നെ ഈടാക്കും.

ഇതിനായി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ വാഹന ഉപഭോക്താവും ഫാസ് ടാഗ് അക്കൗണ്ട് ആരംഭിച്ച് ഇതിൽ മുൻകൂറായി പണം നിക്ഷേപിച്ചിരിക്കണം. സമയലാഭം, ഇന്ധനലാഭം, കടലാസ് രഹിത പേയ്മെന്റ്, ടോൾപ്ലാസകളിലെ തിരക്ക് ഇല്ലാതാക്കൽ എന്നിങ്ങനെ നേട്ടങ്ങൾ പലതുണ്ട് പുതിയ സംവിധാനത്തിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP