Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർവകലാശാല അടച്ചാലും സമരം ക്യാമ്പസിനുള്ളിൽ തന്നെ; സമരത്തിന് നേതൃത്വം നൽകാൻ നേതാക്കളെ തെരഞ്ഞെടുക്കുമെന്നും ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ

സർവകലാശാല അടച്ചാലും സമരം ക്യാമ്പസിനുള്ളിൽ തന്നെ; സമരത്തിന് നേതൃത്വം നൽകാൻ നേതാക്കളെ തെരഞ്ഞെടുക്കുമെന്നും ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ക്യാമ്പസിൽ തന്നെ സമരം തുടരും. സമരത്തിന് നേതൃത്വം നൽകാൻ നേതാക്കളെ തെരഞ്ഞെടുക്കുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ക്യാമ്പസ് അടച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല അടച്ചത്. ജനുവരി അഞ്ചുവരെയാണ് അടച്ചത്. സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാർജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാർത്ഥിതകൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അടച്ചിടാൻ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP