Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളീയ സമ്പദ് ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആയുർവേദത്തിന് കഴിയും; നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളീയ സമ്പദ് ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആയുർവേദത്തിന് കഴിയും; നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളീയ സമ്പദ്ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആയുർവേദത്തിനു കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ ഈറ്റില്ലമായ കേരളത്തിന്റെ ആയുർവേദ പൈതൃകത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ.

മെയ് മാസം 16 മുതൽ 20 തീയതി വരെ അങ്കമാലി adlux കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ 125 രാഷ്ട്രങ്ങളിൽ നിന്നുള്ള ആരോഗ്യരംഗത്തെ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുർവേദ പ്രതിനിധികളും, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആയിരത്തോളം ആയുർവേദ വിദഗ്ധരും, മൂവായിരത്തോളം വിദ്യാർത്ഥികളും ഈ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം കൂടാതെ ആയുർവേദത്തിന്റെ പ്രാമുഖ്യവും കേരളീയ തനിമ വിളിച്ചോതുന്ന എക്‌സിബിഷനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

സമ്മേളനത്തിന് സംഘാടക സമിതിയുടെ ചെയർമാനായി കേന്ദ്രവിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരനും വൈസ് ചെയർമാനായി അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവരെ തിരഞ്ഞെടുത്തു. Dr.ജി.ജി. ഗംഗാധരൻ, ഡോ.സി. സുരേഷ് കുമാർ, ഡോ. രാമനാഥൻ, ഡോ.കൃഷ്ണകുമാർ, ഡോ. രാജു തോമസ്, ഡോ.സാദത്ത്, ഡോ. ശങ്കരൻകുട്ടി, ഡോ . വാസുദേവൻ നമ്പൂതിരി, ഡോ. വിജിത് , ഡോ. വിഷ്ണു നമ്പൂതിരി, ഡോ. വേണു എന്നിവരും കേരളത്തിലെ എല്ലാ ആയുർവേദ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിന്റെ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP