Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്താംകോട്ട കോളജിലെ 90 ലക്ഷം രൂപ മാറ്റുന്നത് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നത് യുവതീപ്രവേശന വിവാദത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ

ശാസ്താംകോട്ട കോളജിലെ 90 ലക്ഷം രൂപ മാറ്റുന്നത് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമിക്കുന്നത് യുവതീപ്രവേശന വിവാദത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: യുവതി പ്രവേശന വിധിയെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്തടക്കം ശബരിമല വരുമാനത്തെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചട്ടങ്ങൾ മറികടന്ന് സ്ഥിര നിക്ഷേപങ്ങൾ വകമാറ്റുന്ന നടപടി വിവാദമാകുന്നു. ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിച്ച് ബോർഡ് ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് മാറ്റുന്ന നടപടിയാണ് വിവാാദമാകുന്നത്. ശാസ്താംകോട്ടയിൽ ബോർഡിന്റെ ഉടമസ്ഥതയിലുള്ള കുമ്പളത്ത് ശങ്കുപ്പിള്ള മെമോറിയൽ കോളേജിന്റെ 90 ലക്ഷം രൂപ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വർഷത്തേക്ക് മാറ്റാനാണ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്.

ബോർഡിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കോളേജ് ഫണ്ടിലേക്കാണ് തുക മാറ്റുന്നതെങ്കിലും ഈ തുക മറ്റാവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കാകാൻ കഴിയുന്ന തരത്തിലാണ് നിക്ഷേപിക്കുന്നത്. മുൻപ് ബോർഡിന്റെ മറ്റു പല നിക്ഷേപങ്ങളും പിൻവലിക്കുകയോ പണയപ്പെടുത്തുകയോ ചെയ്താണ് സാമ്പത്തിക പ്രതിസന്ധി മറികടന്നിരുന്നത്. കടുത്ത സാമ്പത്തിക പ്രതി സന്ധിയിൽ നട്ടം തിരിയുന്ന ബോർഡ് സമാനമായ രീതിയിൽ കോളേജ് ഫണ്ടും ഉപയോഗിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലഭിക്കുന്ന സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കണ്ടത്.

ഇങ്ങനെ നിക്ഷേപിക്കപ്പെട്ട പണം വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അല്ലാതെ വകമാറ്റാൻ ചട്ടപ്രകാരം കഴിയില്ല. ഈ സാങ്കേതിക തടസ്സം മറികടക്കാനാണ് ശാസ്താംകോട്ട കോളേജിന്റെ പണം ബോർഡ് ആസ്ഥാനത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്. സമാനമായ രീതിയിൽ ജിവനക്കാരുടെ പെൻഷൻ ഫണ്ടിൽ നിന്ന് 150 കോടി രൂപ മുൻപ് വകമാറ്റി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകൾ വാങ്ങിയത് ദേവസ്വം ഓഡിറ്റ് വിഭാഗം എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവെക്കാതെ 2017 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥിര നിക്ഷേപങ്ങൾ പണയപ്പെടുത്തി 35 കോടി രൂപ ബോർഡ് വായ്പ എടുത്തു.

2018 ൽ യുവതീ പ്രവേശനം സംബന്ധിച്ച പ്രക്ഷോഭ പരിപാടികൾ ശബരിമല ഉൾപ്പടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വരുമാനം വ്യാപകമായി കുറയുന്നതിന് കാരണമായിരുന്നു. ഇതോടെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ദേവസ്വം ബോർഡിന് വകമാറ്റിയ തുക തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതി സംജാത മാകുകയും കൂടുതൽ നിക്ഷേപങ്ങൾ പണയപ്പെടുത്തുകയോ വകമാറ്റി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ചട്ടങ്ങൾ മറികടന്ന് സ്ഥിര നിക്ഷേപങ്ങൾ വകമാറ്റുന്നതിനെതിരെ നിയമ നടപടികൾ നടക്കുന്നതിനിടെയാണ് ബോർഡിന്റെ പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP