Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വെട്ടിൽ; ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ തയാറായില്ല; പ്രതിക്കൂട്ടിൽ നിൽക്കുന്ന പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ ചാരുംമൂട് ഏരിയാകമ്മറ്റിയംഗവും കെഎസ്‌കെടിയു ജില്ലാ കമ്മറ്റിയംഗവും; നടപടി എടുക്കാൻ മടിച്ച് സിപിഎം ജില്ലാ നേതൃത്വം; നൂറനാടുനിന്ന് സിപിഎമ്മിൽ പുതിയൊരു വിവാദം കൂടി

സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ  സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വെട്ടിൽ; ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ തയാറായില്ല; പ്രതിക്കൂട്ടിൽ നിൽക്കുന്ന പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ ചാരുംമൂട് ഏരിയാകമ്മറ്റിയംഗവും കെഎസ്‌കെടിയു ജില്ലാ കമ്മറ്റിയംഗവും; നടപടി എടുക്കാൻ മടിച്ച് സിപിഎം ജില്ലാ നേതൃത്വം; നൂറനാടുനിന്ന് സിപിഎമ്മിൽ പുതിയൊരു വിവാദം കൂടി

  ശ്രീലാൽ വാസുദേവൻ

നൂറനാട്: സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവ് വെട്ടിൽ. സിപിഎം പാലമേൽവടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയംഗം, ആശാ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന ആർ ശശികുമാറാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

അഞ്ചു ദിവസം മുമ്പാണ് ആർ ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ശശികുമാർ തയാറായില്ല. സ്വന്തം ലൈംഗിക അവയവത്തിന്റെ ചിത്രമെടുത്ത് ശശികുമാർ മറ്റാർക്കോ അയച്ചപ്പോൾ മാറിപ്പോയതാണെന്നാണ് കരുതുന്നത്. എന്തായാലും നേരത്തേ ഒരു അപകടത്തിൽ ശശികുമാറിന്റെ കാലൊടിഞ്ഞ് കമ്പിയിട്ടിരുന്നു. ഇതു മൂലമുള്ള കാലിന്റെ വളവ് വരെ ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്.

പബ്ലിക് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത ശശികുമാറിനെതിരേ പാർട്ടിക്കുള്ളിലും ജില്ലാ കമ്മറ്റിയിലും പ്രതിഷേധം വ്യാപകമായി. ഇന്നലെ സിപിഎമ്മിന്റെ ഏരിയ, ലോക്കൽ കമ്മറ്റി യോഗങ്ങൾ ചേർന്ന് ശശികുമാറിനെ പുറത്താക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, അവസാന നിമിഷം ഒരു മുതിർന്ന നേതാവ് ഇടപെട്ട് തൽക്കാലം താക്കീത് മതി എന്നു തീരുമാനിക്കുകയായിരുന്നു.

നേതാവിന്റെ വീടുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്ന കാർ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ദുരൂഹത നിലനിൽക്കുന്നുണ്ട്. ഇതടക്കം പല മുതിർന്ന നേതാക്കളുടെയും രഹസ്യങ്ങൾ ശശികുമാറിന് അറിയാമെന്നും ഇയാൾക്കെതിരേ നടപടി വന്നാൽ ഇവർക്കെതിരേ വെളിപ്പെടുത്തലുണ്ടാകുമെന്നും ഭയന്നാണ് നടപടി ഒഴിവാക്കിയിരിക്കുന്നത് എന്നാണ് ആരോപണം.

ശശികുമാറിനെതിരേ മുൻപും സ്ത്രീ വിഷയത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. അംഗൻവാടി ടീച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി പാർട്ടി ഇടപെട്ടാണ് ഇല്ലാതാക്കിയത്. ഇദ്ദേഹവുമായി അടുത്ത് സഹകരിക്കാൻ പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് മടിയാണെന്നും പറയുന്നു. ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ പേരിൽ രൂപീകരിച്ച ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യം സിപിഎം പാലമേൽ ലോക്കൽ കമ്മറ്റിക്ക് കെട്ടിടം നിർമ്മിക്കുക എന്നുള്ളതായിരുന്നു. അവിടെയാണ് നേതാവ് തന്റെ തീവ്രത അളക്കാൻ ശ്രമിച്ചു കൊണ്ട് ചിത്രം പോസ്റ്റ് ചെയ്തത്. പാർട്ടിയുടെ ഉന്നത നേതാക്കൾ ഇടപെട്ട് വിഷയം ലഘൂകരിച്ചതോടെ പ്രവർത്തകർ കട്ടക്കലിപ്പിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP