Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പീഡിപ്പിച്ചത് വീട്ടിൽ പുല്ലാങ്കുഴൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനികളെ; തൊടലും തലോടലുമായി ലൈഗികാതിക്രമം തുടർന്നത് ഒരു വർഷത്തോളം; കുട്ടികളുടെ ഡിപ്രഷൻ കണ്ട് കൗൺസലിങ്ങ് നിർദ്ദേശിച്ചത് സ്‌കൂൾ അധികൃതർ; വിവരം പൊലീസിൽ അറിയിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകർ; മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ പുഷ്പദാസ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

പൊന്നാനി: വീട്ടിൽ സംഗീതം പഠിക്കാനെത്തിയ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചതിന് പുല്ലാങ്കുഴൽ കലാകാരൻ പുഷ്പദാസ് (42) പോക്‌സോ കേസിൽ അറസ്റ്റിൽ. പ്രുമുഖ ഷോകളിൽ മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ പുഷ്പദാസിനെ പെരുമ്പടപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലായരുന്നു കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ സംഗീതം പഠിക്കാനെത്തിയ വിദ്യാർത്ഥികളെയാണ് പുഷ്പദാസ് പീഡിപ്പിച്ചത്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികൾ പീഡന കഥ പുറത്തുപറയുന്നത്. ഒരുവർഷത്തോളമായി ഇയാൾ കുട്ടികളെ തൊടലും തലോടലുമായി ലൈംഗികമായി ഉപദ്രവിക്കയായിരുന്നു. എന്നാൽ മാനഹാനി ഭയന്ന് കുട്ടികൾ ഇത്് പുറത്തു പറഞ്ഞില്ല. മാനസിക സംഘർഷം കാരണം ചില കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ പോലും കഴിയാതെ ഡിപ്രഷനിലായി. ഇതു ശ്രദ്ധയിൽ പെട്ട സ്‌കുൾ അധികൃതർ കൗണസിലിഗ് നിർദ്ദേശിക്കയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ പെരുമ്പടപ്പ് പൊലീസിന് നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രുമുഖ ഷോകളിൽ മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ ഇയാൾ നിരവധി കുട്ടികൾക്ക് പുല്ലാങ്കുഴലിൽ പരിശീലനം നടത്തിയിരുന്നു. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പുഷ്പദാസിനെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP