Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഓന്റെ വിചാരം എന്താ.. ഇവിടെ വന്ന് ജീവനക്കാരെ ചീത്ത വിളിക്കാൻ ഓൻ ആരാ'; റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെ പരസ്യമായി പ്രതികരിച്ച് ജീവനക്കാരുടെ സംഘടനയുടെ മുൻ പ്രസിഡന്റ്; പ്രതികരണം റീസർവ്വേ ജോലികളിൽ ജീവനക്കാർ ഉഴപ്പുന്നുവെന്നും ജീവനക്കാരിൽ ഭൂരിഭാഗവും അഴിമതിക്കാരും കഴിവുകെട്ടവരുമാണന്നും മന്ത്രിയുടെ വിമർശനത്തെ തുടർന്ന്; സിപിഐ അനുകൂല സംഘടനയായ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിവാദത്തിൽ

'ഓന്റെ വിചാരം എന്താ.. ഇവിടെ വന്ന് ജീവനക്കാരെ ചീത്ത വിളിക്കാൻ ഓൻ ആരാ'; റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെ പരസ്യമായി പ്രതികരിച്ച് ജീവനക്കാരുടെ സംഘടനയുടെ മുൻ പ്രസിഡന്റ്; പ്രതികരണം റീസർവ്വേ ജോലികളിൽ ജീവനക്കാർ ഉഴപ്പുന്നുവെന്നും ജീവനക്കാരിൽ ഭൂരിഭാഗവും അഴിമതിക്കാരും കഴിവുകെട്ടവരുമാണന്നും മന്ത്രിയുടെ വിമർശനത്തെ തുടർന്ന്; സിപിഐ അനുകൂല സംഘടനയായ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിവാദത്തിൽ

എം ബേബി

കോഴിക്കോട്: സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയിൽ സർവ്വേ ജീവനക്കാരെ അപമാനിച്ച റവന്യു വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാടിൽ സർവ്വേ ജീവനക്കാർക്കിടയിൽ കനത്ത പ്രതിഷേധം. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളപ്പോഴാണ് എല്ലാവരും കേൾക്കട്ടെ എന്നു പറഞ്ഞ് മന്ത്രി സിപിഐ അനുകൂല സംഘടനയായ സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ (എസ് എഫ് എസ് എ) ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കോഴിക്കോട്ട് നടന്ന സെമിനാറിലാണ് ജീവനക്കാർ കൈക്കൂലിക്കാരാണെന്ന തരത്തിൽ പ്രസംഗം നടത്തിയത്.

ഇതിനെതിരെ ഇന്നലെ നടന്ന ചർച്ചയിൽ ജീവനക്കാർ പരസ്യമായി പ്രതിഷേധിച്ചു. 'ഓന്റെ വിചാരം എന്താ. . ഇവിടെ വന്ന് ജീവനക്കാരെ ചീത്ത വിളിക്കാൻ ഓൻ ആരാ എന്നായിരുന്നു എസ് എഫ് എസ് എ മുൻ പ്രസിഡന്റ് എ രാമനാഥന്റെ പരസ്യ പ്രതികരണം. ഞാനിവിടെ പറയുന്നതെല്ലാം മന്ത്രിയോട് പറയണം. . എന്നാലെങ്കിലും മന്ത്രിക്ക് ബുദ്ധി തെളിയട്ടെ. . നമ്മൾ ഉൾപ്പെടെ വോട്ട് ചെയ്തിട്ടാണ് ഓൻ മന്ത്രിയായത്. എന്നാൽ അധികാരത്തിലേറിയതോടെ അഹങ്കാരമായി. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടിയായിരുന്നു രാമനാഥന്റെ പ്രസംഗത്തിന് ലഭിച്ചത്. ഞാൻ പറഞ്ഞത് നിങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് നിങ്ങളുടെ കയ്യടിയെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ജീവനക്കാരിൽ ഭൂരിഭാഗവും അഴിമതിക്കാരും കഴിവുകെട്ടവരുമാ എന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ശമ്പളം നൽകുന്നതെന്ന് ജീവനക്കാർ ഓർക്കണം. കിട്ടേണ്ട സേവനങ്ങൾ ലഭിച്ചില്ലെങ്കിൽ പൊതുജനം ഉദ്യോഗസ്ഥർക്കെതിരെ തിരിയുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പദ്ധതികൾക്ക് വേണ്ടി ഭൂമിയേറ്റെടുക്കുന്നതിനായുള്ള സർവ്വേ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ ഈ താത്പര്യം റീസർവ്വേയ്ക്ക് ജീവനക്കാർ കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ റീ സർവ്വേ പ്രവർത്തനങ്ങൾ നീണ്ടുപോവുകയാണ്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുണ്ടാകുന്നത്. കരമടയ്ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടുകയാണന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. ഇതിന് ശേഷം മൂന്നു മണിക്കായിരുന്നു മന്ത്രിയുടെ സെമിനാർ നിശ്ചയിച്ചിരുന്നത്. മന്ത്രി കൃത്യസമയത്ത് എത്തിയപ്പോൾ പ്രതിനിധികൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇക്കാര്യം സംഘാടകർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തന്റെ പരിപാടിയുടെ സമയം ആയെന്നും ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും മന്ത്രി ഉറപ്പിച്ചു പറയുകയായിരുന്നു. തുടർന്ന് പ്രതിനിധികൾ ഭൂരിഭാഗവും ഇല്ലാതെയാണ് സെമിനാർ ആരംഭിച്ചത്.

എന്നാൽ മന്ത്രിയുടെ ആക്ഷേപങ്ങൾ ശരിയല്ലെന്നാണ് ജീവനക്കാർ പറയുന്നത്. സർവ്വേ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ സർവ്വേ സൂപ്രണ്ടാഫീസുകൾ ആരംഭിച്ച് റീ-സർവ്വേയും അനുബന്ധ പ്രവർത്തനങ്ങളും സർവ്വേ സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കമെന്നാണ് സംഘടനയുടെ ആവശ്യംസംസ്ഥാനത്ത് 1674 വില്ലേജുകൾ ഉള്ളപ്പോൾ സർവ്വേ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം 1678 മാത്രമാണ്.

ഇതിൽ തന്നെ 292 പേരെ താലൂക്ക് ഓഫീസിൽ കലക്ടറുടെ ജോലിക്ക് വേണ്ടി നിയോഗിച്ചിരിക്കുകയാണ്.

ഇതൊന്നും പരിശോധിക്കാതെയാണ് റീ-സർവ്വേ പൂർത്തീകരിക്കുന്നതിന് വകുപ്പിന് കഴിയുന്നില്ല എന്ന് പറയുന്നത്. കഴിഞ്ഞ യു ഡി എഫ് സർക്കാർ റീ-സർവ്വേ നിർത്തിവെക്കുകയും ജീവനക്കാരെ മുഴുവൻ സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ, വനാവകാശ പട്ടയം, ആദിവാസി പട്ടം, സീറോ ലാന്റ്ലസ്സ് പ്രോജക്ട് തുടങ്ങിയവയിലേക്കും റവന്യു വകുപ്പിന്റെ കീഴിലുള്ള എൽ ആർ എം പ്രോജക്ടിലേക്കും നിയമിക്കുകയായിരുന്നു. എൽ ഡി എഫ് സർക്കാർ റീ-സർവ്വെ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. അയ്യായിരം ജീവനക്കാരെങ്കിലും ഉണ്ടെങ്കിലേ റീ-സർവ്വേ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നും അവർ പറയുന്നു.

കിഫ്ബി ഏറ്റെടുത്ത പ്രോജക്ടുകൾ പോലും പൂർത്തീകരിക്കുന്നതിന് സർവ്വെയർമാരുടെ അഭാവത്തിൽ നടക്കാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെയാണെങ്കിലും ആകെയുള്ള വില്ലേജുകളിൽ 1674 വില്ലേജുകളിൽ 904 വില്ലേജിന്റെ റീ-സർവ്വെ പൂർത്തീകരിച്ച് റവന്യു ഭരണത്തിന് നൽകുന്നതിന് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇക്കാര്യങ്ങൾ ജീവനക്കാർ പൊതുവേദിയിൽ ഉന്നയിച്ചതാണ് മന്ത്രിയെ അരിശപ്പെടുത്തിയതെന്നാണ് ജീവനക്കാർ കരുതുന്നത്. ഏതായാലും സിപിഐ അനുകൂല സംഘടനയിലെ ജീവനക്കാരെ പൊതുവേദിയിൽ മന്ത്രി ആക്ഷേപിച്ചതിൽ ജീവനക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP