Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവസാനത്തെ ഹിന്ദുവിനെയും ആർഎസ്എസ് ആക്കണമെന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള വർഗീയ സംഘടനകളോട് ചേർന്നുള്ള ഏതു പ്രതിഷേധവും വിപരീതഫലമേ ഉണ്ടാക്കുകയുള്ളു; മുസ്ലിം വിരുദ്ധതയെ വിജയ ഫോർമുലയാക്കിയതിൽ മുസ്ലിം നേതാക്കൾ എന്നവകാശപ്പെടുന്നവരുടെ സംഭാവനയും മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഉത്ഭവിക്കേണ്ടത് മതേതര ഇടങ്ങളിൽ നിന്നു തന്നെ.. നിസാം സെയ്ദ് എഴുതുന്നു

അവസാനത്തെ ഹിന്ദുവിനെയും ആർഎസ്എസ് ആക്കണമെന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള വർഗീയ സംഘടനകളോട് ചേർന്നുള്ള ഏതു പ്രതിഷേധവും വിപരീതഫലമേ ഉണ്ടാക്കുകയുള്ളു; മുസ്ലിം വിരുദ്ധതയെ വിജയ ഫോർമുലയാക്കിയതിൽ മുസ്ലിം നേതാക്കൾ എന്നവകാശപ്പെടുന്നവരുടെ സംഭാവനയും മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഉത്ഭവിക്കേണ്ടത് മതേതര ഇടങ്ങളിൽ നിന്നു തന്നെ.. നിസാം സെയ്ദ് എഴുതുന്നു

നിസാം സെയ്ദ്

പൗരത്വ ഭേദഗതിബില്ലിൽ മുസ്ലിം ജനവിഭാഗം സ്വാഭാവികമായും ആശങ്കാകുലരാണ്. സ്വതന്ത്ര ഇന്ത്യയിൽ മുൻപെങ്ങും ഉണ്ടാവാത്തവിധം തങ്ങൾ രണ്ടാംകിട പൗരന്മാരായി മാറുന്നു എന്ന തോന്നൽ വ്യാപകമാവുന്നു. പക്ഷേ എങ്ങനെയാണ് പ്രതികരിക്കേണ്ടത്, ഏതു മാർഗത്തിലാണ് പ്രതിഷേധിക്കേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയാത്ത പ്രതിസന്ധിയും മുസ്ലിം സമൂഹം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത് ഇന്ത്യയുടെ ഭരണത്തെ നിർണയിക്കുന്നതിൽ മുസ്ലിം വോട്ടുകൾ ഒരു ഘടകമേ അല്ലാതായി മാറിക്കഴിഞ്ഞിരിക്കുമെന്നാണ്.

മറുഭാഗത്താകട്ടെ മുസ്ലിം വിരുദ്ധത ഒരു വിജയ ഫോർമുലയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചേർന്നതിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും അതിൽ മുസ്ലിം നേതാക്കൾ എന്നവകാശപ്പെടുന്നവരുടെ സംഭാവന എന്തെന്ന് മുസ്ലിം സമൂഹം ചിന്തിക്കണം. മതത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ ഒരു വിഭജനം സൃഷ്ടിച്ച സാഹചര്യത്തെ മനസ്സിലാക്കാതെ മുസ്ലിങ്ങളെ വൈകാരികമായി പ്രകോപിതരാകുന്ന നിലപാടുകളാണ് മുസ്ലിം നേതൃത്വം അവകാശപ്പെടുന്നവർ സ്വീകരിച്ചിട്ടുളയത്. യഥാർത്ഥവും സാങ്കല്പികവുമായ വിഷയങ്ങൾ ഉയർത്തി മതം ഭീഷണിയിൽ എന്ന വൈകാരികഭീതി ഉയർത്താനാണ് അവർ ശ്രമിച്ചിട്ടുള്ളത്.

ഇത് ഏറ്റവും ഭീകരരൂപം കൈക്കൊണ്ടത് വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശം നൽകണമെന്ന ഷാബാനോ കേസിലെ സുപ്രീം കോടതി വിധിയെ തുടർന്നാണ്. മുസ്ലിം നേതൃത്വവും പുരോഹിതരും ചേർന്ന് ആ വിധിയെ അട്ടിമറിക്കുന്ന ഒരു ബിൽ നിയമമാക്കാൻ രാജീവ് ഗാന്ധിയെ നിർബന്ധിതനാക്കി. 84 ലെ തെരഞ്ഞെടുപ്പോടെ തകർന്നു പോയിരുന്ന ഹിന്ദുത്വശക്തികൾക്ക് ഒരു പുനർജന്മം ഉണ്ടായത് അതോടെയാണ്. മതേതര സംസ്‌കാരത്തിന് ശക്തി പകരുന്ന നടപടികളല്ല മുസ്ലിം നേതൃത്വമവകാശപ്പെടുന്നവരിൽ നിന്നും ഉണ്ടായിട്ടുള്ളത്. സൽമാൻ റുഷ്ദിയുടെ പേരിൽ, തസ്ലീമ നസ്‌റീന്റെ പേരിൽ കലാപങ്ങൾസൃഷ്ടിച്ചവർ സഹിഷ്ണുതയുള്ള ഒരു പരിഷ്‌കൃത സമൂഹം എന്ന പ്രതിച്ഛായ അല്ല സ്വയം സൃഷ്ടിച്ചത്.

എൺപതുകളിൽ ഡൽഹി ജുമാ മസ്ജിദിലെ ഇമാം ബുഖാരിയുടെ പല നടപടികളും ഇതര സമുദായങ്ങളിൽ മുസ്ലിങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളു . ഇത്തരം സാഹചര്യങ്ങൾ പുനസൃഷ്ടിക്കുന്ന രീതിയിലാവരുത് പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ. ഇത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല, ജനാധിപത്യ ബോധമുള്ള മുഴുവൻ ജനങ്ങളുടെയും പ്രശ്‌നമാണ്. ഈ ബില്ലിനെതിരേയുള്ള ഏതു പ്രതിഷേധവും അത്തരം ആളുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാവണം. അവസാനത്തെ ഹിന്ദുവിനെയും RSS ആക്കണമെന്ന് ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള SDPl, പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വർഗീയ സംഘടനകളുടെ ബാനറിനു കീഴിലോ അവരോട് ചേർന്നോ ഉള്ള ഏതു പ്രതിഷേധവും വിപരീതഫലമേ ഉണ്ടാക്കുകയുള്ളു. പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുന്നതും ആരംഭിക്കുന്നതും ദേവാലയങ്ങളിൽനിന്നാവരുത്. അത് മതേതര ഇടങ്ങളിൽ നിന്നുതന്നെഉത്ഭവിക്കണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP