Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേവലം 100 വോട്ടുകൾ കൂടുതൽ കിട്ടാൻ ഒരു നുണ പലതവണ ആവർത്തിച്ച് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുകയാണ് കോൺഗ്രസും സിപിഎമ്മും;ഇന്ത്യയിലെ ഒരു മുസൽമാനെയും പുറത്താക്കാൻ ഒരു നിയമവും ഈ നാട്ടിൽ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞാൽ സംഘിയാകുമെന്ന് ഭയന്ന് അശാന്തി വിതയ്ക്കാൻ നുണ ആവർത്തിക്കുന്നവർ അറിയുക നിങ്ങൾ ജന്മനാടിനെ കാലണയ്ക്ക് വേണ്ടി ഒറ്റുകൊടുക്കുകയാണ്:സിപിഎമ്മും കോൺഗ്രസും സംയുക്തസമരത്തിന് ഇറങ്ങുമ്പോൾ നമ്മൾ എന്തുകൊണ്ട് നിരാശരാകേണ്ടി വരും?

കേവലം 100 വോട്ടുകൾ കൂടുതൽ കിട്ടാൻ ഒരു നുണ പലതവണ ആവർത്തിച്ച് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിക്കുകയാണ് കോൺഗ്രസും സിപിഎമ്മും;ഇന്ത്യയിലെ ഒരു മുസൽമാനെയും പുറത്താക്കാൻ ഒരു നിയമവും ഈ നാട്ടിൽ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന് വിളിച്ച് പറഞ്ഞാൽ സംഘിയാകുമെന്ന് ഭയന്ന് അശാന്തി വിതയ്ക്കാൻ നുണ ആവർത്തിക്കുന്നവർ അറിയുക നിങ്ങൾ ജന്മനാടിനെ കാലണയ്ക്ക് വേണ്ടി ഒറ്റുകൊടുക്കുകയാണ്:സിപിഎമ്മും കോൺഗ്രസും സംയുക്തസമരത്തിന് ഇറങ്ങുമ്പോൾ നമ്മൾ എന്തുകൊണ്ട് നിരാശരാകേണ്ടി വരും?

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ വലിയ തോതിലുള്ള പ്രചരണം കൊഴുക്കുകയാണ്. നിർഭാഗ്യവശാൽ, കേരളത്തിലെ സകല മാധ്യമങ്ങളും സകല പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളും പൗരത്വ ഭേദഗതി നിയമം ഈ നാട്ടിലെ മുസ്ലിങ്ങളെ നാടുകടത്തുന്നതിന് വേണ്ടിയുള്ള ആർഎസ്എസിന്റെ ഗൂഢാലോചനയുടെ അനന്തര ഫലമാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അത്തരത്തിലുള്ള ചർച്ചകൾ മാത്രമാണ് ചാനലുകളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. ന്യായീകരിക്കാൻ വേണ്ടി ഇറങ്ങുന്ന ബിജെപി നേതാക്കന്മാർക്ക് പ്രധാനപ്പെട്ട പലചോദ്യങ്ങൾക്കും ഉത്തരമോ വിശദീകരണമോ പോലും നൽകാൻ കഴിയാതെ പോകുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ചിലർ പോലും ചോദിക്കുന്നു, ഒരു മതത്തെ മാത്രം ഇങ്ങനെ അകറ്റി നിർത്തുന്നതും ഒഴിവാക്കുന്നതും ഉചിതമാണോ എന്ന്. ഇതേ ചോദ്യമാണ് സകല കാതുകളിലും ചിലർ ഇപ്പോൾ ബോധപൂർവം മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളോട് മാത്രം വിവേചനം കാട്ടുന്നു. ക്രൈസ്തവ മതവിശ്വാസത്തോട് പോലും അത്തരം ഒരു വിവേചനം ഇല്ല എന്ന്. ഈ ചോദ്യം ഉന്നയിക്കുന്നവർക്ക് ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാത്തതുകൊണ്ടല്ല. ബോധപൂർവം അവർ പാവങ്ങളായ മുസ്ലിം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി അറിവില്ലായ്മ നടിക്കുകയാണ്.

ആദ്യമായി മനസ്സിലാക്കേണ്ടത് ഈ നിയമം മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ബാധകം എന്നതാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും. ഈ മൂന്ന് രാജ്യങ്ങളും പ്രഖ്യാപിത ഇസ്ലാം രാഷ്ട്രങ്ങളാണ്. ആ നാട്ടിലെ ഇസ്ലാം വിശ്വാസികളെ സംരക്ഷിക്കേണ്ട ബാധ്യതയും ചുമതലയും ആ സർക്കാരുകൾക്ക് തന്നെയുണ്ട്. അഭയം നൽകുന്നു എന്ന് പറയുന്നത് ആ നാട്ടിലെ ന്യൂനപക്ഷങ്ങളെയാണ്. ഒരു പ്രഖ്യാപിത ഇസ്ലാമിര രാജ്യത്തിന്റെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കാത്തതുകൊണ്ടാകാം അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് ആ നാട് ഉപേക്ഷിക്കേണ്ടി വരുന്നത് എന്നതിന്റെ അടിസ്ഥാന പ്രമാണം. അതുകൊണ്ട് മാത്രമാണ് ഈ നിയമത്തിൽ മുസ്ലീങ്ങളെ ഒഴിവാക്കുന്നതും മറ്റ് മതസ്ഥരെ അംഗീകരിക്കുന്നതും.

അതിനെക്കാൾ ഒക്കെ പ്രധാനപ്പെട്ടത് ഇന്ത്യൻ പൗരത്വമുള്ള, ഇന്ത്യയിൽ ജനിച്ചു വളർന്ന, ഇന്ത്യയിൽ നിയമപരമായി ജീവിക്കുന്ന ഒരു മുസ്ലിമിനും ഈ നാട് വിട്ട് പോകേണ്ടി വരില്ല എന്നതാണ്. നിർഭാഗ്യവശാൽ, ഇതിന്റെ പ്രചാരകർ പറയുന്നത് വർഷങ്ങളായി ഈ നാട്ടിൽ ജീവിക്കുന്ന ഞങ്ങൾ മുസ്ലീങ്ങൾക്ക് ഞങ്ങളുടെ പിതാക്കന്മാരുമായുള്ള ബന്ധം രേഖാമൂലം തെളിയിക്കാൻ കഴിയാത്തത് മൂലം നാട് വിടേണ്ടി വരുമെന്നാണ്. ഒരുകാര്യം മാത്രമറിയുക. ഇവിടെ നിയമപരമായി ജീവിക്കുന്ന ആർക്കും ഈ നാട് വിട്ട് പോകേണ്ടി വരില്ല. ഇവിടെ മുസ്ലിമായോ ഹിന്ദുവായോ ക്രിസ്ത്യാനിയായോ ഏത് മതക്കാരനായോ ഒരു മതവുമില്ലാതെയോ ജനിച്ച് നിയമമനുസരിച്ച് ജീവിക്കുന്ന ആർക്കും ഇവിടംവിട്ട് പോകേണ്ടി വരില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP