Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ നടിയാണെന്ന് തുറന്നു പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തി; അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു; തുറന്നു പറഞ്ഞ് നിത്യാ മേനോൻ

ഞാൻ നടിയാണെന്ന് തുറന്നു പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തി; അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു; തുറന്നു പറഞ്ഞ് നിത്യാ മേനോൻ

മറുനാടൻ ഡെസ്‌ക്‌

ലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നിത്യ മേനോൻ. താരത്തിന് വലിയൊരു ആരാധക പിന്തുണ ഇന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യ. ജീവിതത്തിലുണ്ടായ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് നിത്യ പങ്കുവച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് നിത്യ പറയുന്നത് ഇങ്ങനെയാണ്.

''സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഷൂട്ടിങ്. എല്ലാവരും ഷൂട്ട് ചെയ്യുകയായിരുന്നു. എനിക്ക് ഷൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ കുറച്ച് നടക്കാൻ തീരുമാനിച്ചു. പുഴയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. വളരെ മനോഹരമായ സ്ഥലമായിരുന്നു. അപരിചിതരോട് സംസാരിക്കുന്ന ശീലമുണ്ട്. യാത്ര ചെയ്യുമ്പോഴൊക്കെ അപരിചിതരോടെക്കെ ഞാൻ വേഗം സംസാരിക്കും. അങ്ങനെ നടക്കുമ്പോൾ ഒരാൾ അവിടെ ഇരുന്ന് മീൻ പിടിക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വച്ചിട്ടുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.''

''നിങ്ങൾ മീൻ പിടിക്കുകയാണോ എന്ന് ചോദിച്ചു. അതെ ഇരിക്കൂ എന്നദ്ദേഹം പറഞ്ഞു. പിടിച്ച മീനൊക്കെ കാണിച്ചു തന്നു. കുറച്ച് സംസാരിച്ച ശേഷം അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത് എന്ന്.

ഞാൻ പറഞ്ഞു നടിയാണെന്ന്. അദ്ദേഹം എന്നെ നോക്കിയ ശേഷം അത് വല്യ കഷ്ടപ്പാടായിരിക്കുമല്ലോ എന്ന്. ഞാൻ ശരിക്കും ഞെട്ടി. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരാൾ പ്രതികരിക്കുന്നത്. സാധാരണ നടിയാണെന്ന പറഞ്ഞാലുണ്ടാകുന്നത് സ്ഥിരം മറുപടിയായിരുന്നു. ഇത്രം മനസിലാക്കിയൊരു പ്രതികരണം ആദ്യമായാണ്.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP