Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമ ബംഗാളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനർജി എതിർത്തിട്ടും കേന്ദ്രസർക്കാർ പിന്നോട്ട് പോയിരുന്നില്ലെന്നും ദിലീപ് ഘോഷ്

പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമ ബംഗാളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനർജി എതിർത്തിട്ടും കേന്ദ്രസർക്കാർ പിന്നോട്ട് പോയിരുന്നില്ലെന്നും ദിലീപ് ഘോഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്നവരിൽ പ്രധാനിയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു കാരണവശാലും ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കില്ല എന്നാണ് മമതയുടെ പ്രഖ്യാപനം. നിയമത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. എന്നാൽ, പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.

ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജിക്കോ അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനോ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.'ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനർജി എതിർത്തിരുന്നു. എന്നാൽ അത് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട് പോയില്ല. ഈ വിഷയത്തിലും അത് തന്നെയാണ് നടക്കാൻ പോകുന്നത്'-ദിലീപ് ഘോഷ് പറഞ്ഞു. വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചാണ് മമത പൗരത്വ നിയമത്തെ എതിർക്കുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബിൽ പശ്ചിമ ബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനർജി ആവർത്തിച്ച് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങൾ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ ബിൽ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ മെഗാ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് മമത ബാനർജി. മെഗാ റാലി തിങ്കളാഴ്‌ച്ച അംബേദ്ക്കർ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയിൽ പങ്കെടുക്കുമെന്നും തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അസമും ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അവിടെ വൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് നിരോധനവും കർഫ്യൂവും വ്യാപിപ്പിച്ചിരിക്കുന്നു. പ്രക്ഷോഭത്തിനിടയിൽ അസമിൽ വീണ്ടും വെടിവെപ്പ് നടന്നു. വെടിവെപ്പിൽ അസമിലെ ജോർഹട്ടിൽ രണ്ടും പേർ കൊല്ലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP