Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണം കടത്തണ പ്രോഗ്രാം ഇപ്പോൾ മോഡേൺ രീതിയിലാണ്; വിന്റേജ് ഇഫക്ട് സമ്മനിച്ച് വലിയ പെരുനാൾ ട്രെയിലർ; തകർക്കാൻ ഷെയിൻ നിഗവും കൂട്ടരും; ചിത്രം 20ന് തീയറ്ററുകളിലേക്ക്

സ്വർണം കടത്തണ പ്രോഗ്രാം ഇപ്പോൾ മോഡേൺ രീതിയിലാണ്; വിന്റേജ് ഇഫക്ട് സമ്മനിച്ച് വലിയ പെരുനാൾ ട്രെയിലർ; തകർക്കാൻ ഷെയിൻ നിഗവും കൂട്ടരും; ചിത്രം 20ന് തീയറ്ററുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലറെത്തി. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിമൽ ഡെന്നിസാണ്. ഈ മാസം 20ന് ക്രിസ്മസ് റിലീസായി ചിത്രം പ്രദർശനത്തിനെത്തും.

വിന്റേജ് ഫീൽ നൽകി ഒരുക്കിയ ട്രെയിലർ ആരംഭിക്കുന്നത് വിനായകന്റെ വിവരണത്തിലൂടെയാണ്. കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കള്ളക്കടത്തും ലഹരി ഉപയോഗവുമെല്ലാം ചിത്രത്തിൽ പ്രമേയമാകുന്നുവെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

വിമർശകർക്കുള്ള മറുപടിയെന്നോണം 'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റൊപ്പം ഈ പണിക്കിറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ'യെന്ന ഷെയ്ന്റെ ഡയലോഗും ട്രെയിലറിൽ കാണാം ഷെയ്‌നെ കൂടാതെ സൗബിനും ജോജുവും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. 'ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ്' എന്നാണ് ചിത്രത്തിന്റെ കാപ്ഷൻ.

മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് റെക്‌സ് വിജയനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ റിലീസായ പാട്ടുകളും ഷെയ്ന്റെ നൃത്തവുമെല്ലാം ശ്രദ്ധയാകർഷിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP