Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രാമക്ഷേത്ര നിർമ്മാണത്തിനായി ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണം'; സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നത്; സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്നു വിളിക്കുന്നതും- യോ​ഗി ആദിത്യനാഥ്

'രാമക്ഷേത്ര നിർമ്മാണത്തിനായി ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണം'; സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നത്; സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്നു വിളിക്കുന്നതും- യോ​ഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഗിരിടിഹ് (ജാർഖണ്ഡ് ): തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങളോട് രാമക്ഷേത്രത്തിനായി ഝാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താമസിയാതെ അയോദ്ധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കും. ഓരോ കുടുംബവും 11 രൂപയും രാമക്ഷേത്രത്തിന് ഒരു ഇഷ്ടികയും സംഭാവന ചെയ്യണം, ബാഗോദറിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഠിന ശ്രമത്തിലൂടെ 500 വർഷം പഴക്കമുള്ള തർക്കം പരിഹരിക്കപ്പെട്ടതെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു.

സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമങ്ങൾ, ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പക്ഷപാതങ്ങളില്ലാതെ സഹായിച്ച ഭരണസംവിധാനം ഏർപ്പെടുത്തിയത് രാമനാണ്. ആ രാമന്റെ ഭരണസംവിധാനം നൽകിയ സംസ്ഥാനത്തിൽ നിന്നാണ് ഞാൻ വന്നത്. അതുപോലെയാണ് പ്രധാനമന്ത്രിയും പാവപ്പെട്ടവർക്കായി എത്തിയതെന്നും യോ​ഗി ആദിത്യനാഥ് റാലിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP