Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ ന്യൂനപക്ഷ പദവി മൂലം മറ്റ് ആനുകൂല്യങ്ങൾ; മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം; എതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൻ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ; ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവി്ക്കുന്ന കുടിയേറ്റക്കാർക്ക് ഇളവ് അനുവദിക്കന്നതിനെ എന്തിന് എതിർക്കണം; സിജിത്ത് തമ്പി എഴുതുന്നു

ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ ന്യൂനപക്ഷ പദവി മൂലം മറ്റ് ആനുകൂല്യങ്ങൾ; മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം; എതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൻ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ; ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവി്ക്കുന്ന കുടിയേറ്റക്കാർക്ക് ഇളവ് അനുവദിക്കന്നതിനെ എന്തിന് എതിർക്കണം; സിജിത്ത് തമ്പി എഴുതുന്നു

സിജിത്ത് തമ്പി

മതംകൊണ്ട് കളിക്കരുത്

വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് വിമോചന സമരം ഉണ്ടാക്കി ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ചൂണ്ടിക്കാട്ടി പേർത്ത് പേർത്ത് വിലപിക്കുന്നവരാണ് നമ്മുടെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ. അന്ന് അതിന് കാരണമായത് വിദ്യാഭ്യാസ പരിഷ്‌കരണ ബിൽ ആയിരുന്നു. സംഘടിത മത - ജാതി ശക്തിക്ക് മുന്നിൽ ഭേദപ്പെട്ട ആ നിയമനിർമ്മാണം പരാജയപ്പെടുകയും എന്തിനേറെ സർക്കാർ തന്നെ തെറിക്കുകയും ചെയ്തു. കൊടിയ ചതിയും വഞ്ചനയുമാണ് ഇതെന്ന് കമ്യൂണിസ്റ്റുകാർ ഇപ്പോഴും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

മത - ജാതി വൈകാരികതകളിൽ പിടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനുള്ള ശ്രമം ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളുടെ ഇടയിൽ സർവ്വസാധാരണമാണ്. ശബരിമല വിഷയത്തിൽ നിയമത്തെയും സുപ്രീം കോടതി വിധിയേയും അനുസരിച്ച് വിധി നടപ്പിലാക്കാൻ ശ്രമിച്ച അനുസരണയുള്ള ആട്ടിൻകുട്ടികളായി കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചപ്പോൾ, അയ്യപ്പ വിശ്വാസികളെ പറഞ്ഞ് പിരി കേറ്റി അക്രമാസക്തരാക്കുന്നതിൽ കേരളത്തിലെ കോൺഗ്രസും ബിജെപി യും അസാമാന്യ പാടവം കാണിച്ചു. തുടർന്ന് വന്ന ലോകസഭ ഇലക്ഷനിൽ അതിന്റെ രാഷ്ട്രീയ നേട്ടം ഇരുവിഭാഗത്തിനും ലഭിക്കുകയും നമ്മുടെ അനുസരണയുള്ള ആട്ടിൻ കുട്ടികൾ പാടേ പരാജയപ്പെടുകയും ചെയ്തു.

കമ്യൂണിസ്റ്റ് പാർട്ടികൾ അതി ഭയങ്കരമായ പുരോഗമന പാർട്ടിയായാണ് ന്യായീകരണ തൊഴിലാളികൾ വിശേഷിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഇവരുടെ ഇരട്ടത്താപ്പ് വെളിച്ചത്തുകൊണ്ടുവരുന്നതിനാണ് പ്രധാനമായും ഈ പോസ്റ്റ് ഇടുന്നത്. അതിന് മുൻപ് എന്താണ് പൗരത്വനിയമ ഭേദഗതി എന്ന് നോക്കാം.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് ഇസ്ലാമിക് അയൽരാജ്യങ്ങളിലെ മൈനോരിറ്റി മതവിഭാഗങ്ങളായ ഹിന്ദു , ബുദ്ധ, പാഴ്സി , കൃസ്റ്റ്യൻ, ജൈന മത വിഭാഗങ്ങളിലെ 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ നിയമ വിരുദ്ധ കുടിയേറ്റം നടത്തിയവർക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിൽ ചില ഇളവുകൾ അനുവദിച്ചു കൊണ്ടുള്ളതാണ് ഈ ഭേദഗതി. അതായത്, ഈ വിഭാഗത്തിൽ പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയിൽ താമസി്ക്കേണ്ട കാലയളവ് 11വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ചു കൊടുത്തു.

അതായത്, പ്രസ്തുത രാജ്യങ്ങളിലെ ഭൂരിപക്ഷ മത വിഭാഗമായ മുസ്ലിം മത വിശ്വാസികൾക്ക് ഈ റിലാക്സേഷൻ ഇല്ല. പൊതുമാനദണ്ഡം, അതായത് അവർക്ക് പൗരത്വത്തിന് 11 വർഷം ഇന്ത്യയിൽ താമസിക്കേണ്ടതുണ്ട്. ഇതാണ് ഭേദഗതിമൂലം ഉണ്ടാകുന്ന ഒരു മാറ്റം. മുകളിൽ സൂചിപ്പിച്ച മുസ്ലിം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളിലെ നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതിൽ ഇത്ര വികാരം പൊട്ടിയൊലിക്കാൻ എന്തിരിക്കുന്നു.

ഇസ്ലാമിക രാജ്യങ്ങളിലെ രീതികളോടും മത പിടിവാശികളോടും പൊരുത്തപെടാനാകാത കൂടുതൽ സ്വാതന്ത്ര്യമുള്ള ഒരു ഇടത്തേയ്ക്ക് അവർ പോയതാകാം.ഇത്തരത്തിൽ ഒരു നിയമ ഭേദഗതി കൊണ്ടുവരുന്നതിന് 2012-ൽ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മന്മോഹൻ സിങ് നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന് കത്തയച്ചതിന്റെ വാർത്ത ദ ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.

https://www.thehindu.com/.../cpim-writes-t.../article3453237.ece

ഇതിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് കാണുക. ' with regard to the treatment of refugees after the Partician of our country, the minorities in countries like Bangladesh, have faced persecution, and it is our moral duty that, if circumstances force people, these unfortunate people, to seek refugee in our country, the approach to grand citizenship to these unfortunate persons should be moral liberal.

അന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞ കാര്യം ഇപ്പോൾ നടപ്പിലാക്കുമ്പോൾ ഇവർ എന്തിനാണ് ഇസ്ലാം മത വിശ്വാസികളെ ഇളക്കിവിടുന്നത്. ഇസ്ലാം മതവിശ്വാസികൾ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യ പേരിനെങ്കിലും ഒരു സെക്യുലർ രാജ്യമാണ്, നിങ്ങൾക്ക് ന്യൂനപക്ഷ മത വിഭാഗം എന്ന പേരിൽ ഭൂരിപക്ഷ ജനതയെക്കാൾ ഒരു പിടി അവകാശങ്ങൾ അധികം ലഭിക്കുന്നുണ്ട്.

ഭൂരിപക്ഷത്തിന് ലഭിക്കുന്ന തുല്യ അവകാശങ്ങൾക്ക് പുറമേ കേന്ദ്ര - സംസ്ഥാന ന്യൂനപക്ഷ പദവി മൂലം ലഭിക്കുന്ന ആനുകൂല്യങ്ങൾ, മത നിയമങ്ങൾക്കനുസൃതമായി പൊതു നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം, നിങ്ങൾക്കെതിരെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകളെപ്പോലും അട്ടിമറിക്കാൽ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ....... ഇത്രയും സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുഭവിക്കുന്ന നിങ്ങൾ മേൽ സൂചിപ്പിച്ച ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ വിവേചനം അനുഭവിക്കുന്ന മതന്യൂനപക്ഷ നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് ഒരിച്ചിരി ഇളവ് ഈ രാജ്യം നൽകുന്നതിനെ നിങ്ങൾ എന്തിന് പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം?

ബംഗ്ലാദേശ് അടക്കമുള്ള മതാതിഷ്ഠിത അയൽ രാജ്യങ്ങളിലെ മതവിചാരണ നേരിടുന്ന ന്യൂനപക്ഷങ്ങളിലെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി ചെയ്യണം എന്ന് പറഞ്ഞ് കത്തയച്ച ശേഷം അത് നടപ്പിലാക്കുമ്പോൾ തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്തുകയും മതവികാരം ഇളക്കിവിട്ട് വോട്ടു തട്ടാൻ ശ്രമിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ജുഗുപ്സാകരമായ പരിപാടിയാണ് എന്ന് പറയാതെ വയ്യ.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP