Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്‌കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ

ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്‌കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'ചാവൻ ഒരുങ്ങിക്കോ'....തനിക്കൊപ്പം പൊക്കമുള്ള വാളും പരിചയുമെടുത്ത് അങ്കക്കച്ചമുറുക്കി അടരാടാനെത്തിയ ആ പയ്യൻ മുന്നോട്ടുകുതിക്കുമ്പോൾ തീയേറ്ററുകൾ ഇളകിമറിയുകയാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ ക്ലൈമാക്സിൽ, സമൂതിരിയുടെ കാവൽക്കാരുടെ തലയരിഞ്ഞുതള്ളി, ഗോപുരത്തുണുകളൽ ഒന്നാന്നായി ചാടിക്കടന്ന്, ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർക്കുന്ന ഒരു കൊച്ചുപയ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയിലടക്കം താരം. മാമാങ്കത്തിന്റെ 'മാൻ ഓഫ് ദി മാച്ച്' ആയി ഏവരും വിലയിരുത്തുന്ന ചന്ത്രാത്ത് ചന്തുണ്ണിയെ അവതരിപ്പിച്ച ആറാം ക്ലാസുകാരൻ കോട്ടയം പുതുപ്പള്ളി സ്വദേശി മാസ്റ്റർ അച്യുതന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. നിലക്കാത്ത ഫോൺകോളുകളാണ് ഈ മിടുക്കനെ തേടിയെത്തുന്നത്. മമ്മൂട്ടിയെ കടത്തിവെട്ടുന്ന അഭിനയം കാഴ്ചവെച്ച ഈ ബാലൻ ഭാവിയുടെ വാഗ്ദാനമാണെന്ന് ഉറപ്പ്. ചന്ത്രോത്ത് ചന്തുണ്ണിയുടെ മെയ്യഴികിലും ചുരികത്തലപ്പിലും മലയാളി സിനിമ അക്ഷരാർഥത്തിൽ മയങ്ങിവീണിരിക്കയാണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.

അങ്ങനെ അഭിനയമോഹമെന്നും കാര്യമായി ഇല്ലാതിരുന്ന അച്യുതനെ തേടി സത്യത്തിൽ സിനിമ ഇങ്ങോട്ടെത്തുകയായിരുന്നു. 'അഭ്യാസിയെ തേടി സിനിമ കളരിമുറ്റത്ത് എത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവും ചിത്രകാരനുമായ ബാലഗോപാൽ പറയുന്നു. അഞ്ചാംക്ലാസ് മുതൽ അച്യുതൻ കളരി പഠിക്കാൻ തുടങ്ങി. തടിക്കൽ ജെ കെ വി കളരി പഠന കേന്ദ്രത്തിലെ, ബൈജുവർഗീസ് ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു, പഠനം. സിനിമയുടെ അണിയറപ്രവർത്തകർ അച്യുതന്റെ കളരിയിലേക്കും ഓഡീഷനുമായി എത്തിയിരുന്നു. അങ്ങനെയാണ് താൻ ഈ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു.

സിനിമകളൊരുപാട് കാണാറുണ്ടെങ്കിലും അഭിനയമോഹമൊന്നും അച്യുതന് ഉണ്ടായിരുന്നില്ല. അച്ഛനാണ് കളരി പഠിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. മനസ്സിനും ശരീരത്തിനും നല്ലതാണ്. ചേരുമ്പോൾ വലിയ താൽപര്യമുണ്ടായിരുന്നില്ല. ശനിയും ഞായറും പോവുമല്ലോയെന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് കളരിയിൽ താൽപര്യം തോന്നുകയായിരുന്നു. മാമാങ്കത്തിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം 2 വർഷം താൻ അണിയറപ്രവർത്തകർക്കൊപ്പമായിരുന്നുവെന്ന് അച്യുതൻ പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് തന്നെ തിരഞ്ഞെടുത്തുവെന്ന് ഉറപ്പിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു ലൊക്കേഷൻ കാണുന്നത്. അഭിനയിക്കുമ്പോഴും ആശങ്കയായിരുന്നു. എന്നാൽ ചെയ്ത് തുടങ്ങിയതോടെ പരിഭ്രമം മാറുകയായിരുന്നു. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോഴും ചെറിയ ഷോക്കുണ്ടായിരുന്നു. ആദ്യമായി നേരിൽ കാണുന്ന അഭിനേതാവാണ് അദ്ദേഹം. വീടെവിടെയാണ്, എത്രാം ക്ലാസിലാണ് അങ്ങനെയൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്.

ഉണ്ണിച്ചേട്ടൻ വളരെ ഫ്രണ്ട്‌ലിയാണ്. നല്ല സപ്പോർട്ടീവാണ്. ബോഡി മെയ്‌ന്റെയൻ ചെയ്യുന്നതിനായി ദിവസവും പുഷ് അപ് എടുക്കാനായി ഇരുവരും പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ താൻ മെലിഞ്ഞായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് മുടി വളർത്തിയത്. അമ്മ ശോഭയായിരുന്നു മുടിയുടെ കാര്യം നോക്കുന്നത്.സിനിമ ഇറങ്ങിക്കഴിഞ്ഞ് അധികം വൈകാതെ മുടി വെട്ടും.സ്‌കൂളിൽ എല്ലാവരും നല്ല പിന്തുണയാണ്. ട്രെയിലറൊക്കെ വന്നതിന് ശേഷമാണ് താൻ അഭിനയിക്കാൻ പോവുന്ന കാര്യത്തെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കിയത്. ഇത്രയും നാൾ പറയാതിരുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാതി. എങ്ങനെയായിരുന്നു ഷൂട്ടിങ് അനുഭവമെന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്.

രണ്ട് വർഷക്കാലം താൻ സ്‌കൂളിൽ പോയിരുന്നില്ല. പരീക്ഷയ്ക്ക് വേണ്ടി മാത്രമായാണ് പോയത്. വീട്ടിലെത്തുമ്പോൾ അമ്മ പഠിപ്പിക്കാറുണ്ട്. വീട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. രണ്ടു വർഷം സ്‌കൂളിൽ പോവാനാവില്ലെന്നറിഞ്ഞപ്പോൾ കുഴപ്പമില്ല, അവൻ പഠിച്ചോളുമെന്നായിരുന്നു അവർ പറഞ്ഞത്. അച്യുതനൊരു അനിയത്തി കൂടിയുണ്ട് അരുന്ധതി. അനിയത്തിക്ക് ഈ പേരിട്ടതും അച്യുതനാണ്. നേരത്തെ നോക്കിയ പേരുകളൊന്നും ഇഷ്ടമായിരുന്നില്ല. ആ സമയത്താണ് അനുഷ്‌ക ഷെട്ടിയുടെ സിനിമ കണ്ടത്. അവൾക്ക് ഈ പേര് ചേരുമെന്ന് തോന്നി. അങ്ങനെയാണ് ആ പേരിട്ടത്. മോൻ എന്നാണ് അവൾ തന്നെ വിളിക്കാറുള്ളതെന്നും അച്യുതൻ പറയുന്നു.

കളരി പഠിച്ചതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. ബോളിവുഡ്് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലാണ് ൗശലാണ് ഫൈറ്റ് നിയന്ത്രിച്ചത്. 'എല്ലാ താരങ്ങളുടെ കൂടെ അഭിനയിക്കാനും ഇഷ്ടമാണ്. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവാനാണ് താൽപര്യം. താനും പ്രാചി മാമും രണ്ട് വർഷം മുൻപാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഞങ്ങൾ തമ്മിൽ കട്ടക്കമ്പനിയാണെന്നും താരം പറയുന്നു. ഇടയ്ക്ക് ചിലരൊക്കെ മോളേ എന്ന് വിളിച്ച് അടുത്ത് വന്നിട്ടുണ്ട്. റസ്റ്റ് റൂമിൽ പോവുമ്പോഴും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. യാത്രകളും ചിത്രം വരക്കുന്നതും ഏറെ ഇഷ്ടമാണ്'- മാസ്റ്റർ അച്യുതൻ പറയുന്നു.

ചന്ത്രോത്ത് അപ്പുണ്ണി ശരിക്കും ജീവിച്ചിരുന്നോ?

മാമാങ്കം സിനിമ പുറത്തുവന്നതോടെ ചരിത്ര കുതുകികളുടെ ഗ്രൂപ്പിലും വലിയ ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഈ കഥാപാത്രം ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ലിഖിതമായ ചരിത്രത്തിൽ ഇത്തരം ഒരു കഥാപാത്രത്തെ കാണാൻ കഴിയില്ലെങ്കിലും മാമങ്കത്തിന് നിദാനയമായ പഴമൊഴകളിലും പാണപ്പാട്ടുകളിലും ഈ കഥാപാത്രമുണ്ട്. ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയെ അടിസ്ഥാനമാക്കിയും, നാട്ടിൽ പ്രചരിച്ച വാമൊഴികളുടെയും അടിസ്ഥാനത്തിലാണ് ചാവേറുകളുടെ കഥ രൂപപ്പെട്ടത്ത്. ഇത്തരം പാട്ടുകൾ വെച്ച് ഗവേഷണം നടത്തുന്നവരാണ് 1695-ലെ മാമാങ്കത്തിലാണ് ചന്തുണ്ണി കത്തിപ്പടർന്നത് എന്ന് പറയുന്നത്.

പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇതിൽ പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ) എഴുതിയ നോവലാണ് പോരാട്ടം.

എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയയ്ക്കാൻ തുടങ്ങിയശേഷമുള്ള 400 വർഷങ്ങളോളം ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെട്ടിട്ടില്ല. ഈ രീതിയിൽ നോക്കുമ്പോൾ ചരിത്രത്തോട് മാമാങ്കം എന്ന ചിത്രവും, ചന്ത്രോത്ത് അപ്പുണ്ണിയെന്ന കഥാപാത്രവും ഒരു പരിധിവരെ നീതി പുലർത്തിയെന്ന് പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP