Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം.ജി.ആറായി തമിഴ് വെബ് സീരീസിൽ തിളങ്ങി ഇന്ദ്രജിത്ത് സുകുമാരൻ; കണ്ണാടിയും തൊപ്പിയും കറുത്ത ഷോളും അണിഞ്ഞ് തലൈവർ ലുക്ക് തന്നെ; ജയലളിതായി രമ്യാ ക്യണ്ണനെത്തുന്ന ക്വീൻ ഇന്നുമുതൽ എം.എക്‌സ് പ്ലയറിൽ

എം.ജി.ആറായി തമിഴ് വെബ് സീരീസിൽ തിളങ്ങി ഇന്ദ്രജിത്ത് സുകുമാരൻ; കണ്ണാടിയും തൊപ്പിയും കറുത്ത ഷോളും അണിഞ്ഞ് തലൈവർ ലുക്ക് തന്നെ; ജയലളിതായി രമ്യാ ക്യണ്ണനെത്തുന്ന ക്വീൻ ഇന്നുമുതൽ എം.എക്‌സ് പ്ലയറിൽ

മറുനാടൻ ഡെസ്‌ക്‌

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് ക്വീൻ. ജയലളിതയായി രമ്യ കൃഷ്ണനും എം.ജി.ആർ ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ ട്രെയിലർ കുറഞ്ഞ സമയം കൊണ്ട് യൂ ട്യൂബ് ട്രെൻഡിങിൽ എത്തിയിരിക്കുകയാണ്.

ഗൗതം വസുദേവ് മേനോനും പ്രസാദ് മുരുകേശനുമാണ് സീരീസിന്റെ സംവിധായകർ. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ. 10 ഭാഗങ്ങളായാണ് സീരീസ് എത്തുക. നടി അനിഘയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു

.ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസിൽ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. ജയലളിതയുടെ മൂന്നാം ചരമ വാർഷികത്തിലാണ് ട്രെയിലർ പുറത്തുവിട്ടത്. ഇന്ന് മുതൽ എം.എക്‌സ് പ്ലെയറിൽ സീരീസ് കാണാം. ഇപ്പോഴിതാ എം.ജി.ആറായിട്ടുള്ള മേക്ക് ഓവറിൽ താരം തിളങ്ങുകയാണ്.

അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങൾ കൂടി ചിത്രീകരണം പുരോഗമിക്കുകയാണ്. കങ്കണ റണാവത്തും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP