Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

"ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സുധാകരന്റെ വരവ്"; ശബ്ദമുണ്ടാക്കാതെ കമ്പികൊണ്ട് പൂട്ട് തിക്കി പൊളിച്ച് അകത്ത് കയറി മേശയിൽ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ സാധനങ്ങളും മോഷ്ടിച്ചു; തത്സമയം സിസിടിവിയിൽ മോഷ്ണം കണ്ടുകൊണ്ട് കടയുടമയും; പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നു പിടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറ്റിലയിൽ പൊന്നുരുന്നി സ്വദേശിയുടെ ബേക്കറി കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊല്ലം പത്താനാപുരം പുന്നല സ്വദേശി പപ്പു മകൻ സുധാകരനാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ഒരു ഒരു മണിക്കാണ് സംഭവം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് കമ്പികൊണ്ട് തിക്കി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. തുടർന്ന് മേശയിൽ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.

തത്സമയം ഇതു കടയുടമ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്തുടർന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.ഇരുപതോളം മോഷണക്കേസിൽ പ്രതിയാണ് സുധാകരൻ. പെരുമ്പാവൂർ പൊലീസിന്റെ കേസിൽ നവംബർ 27നാണ് ആറുമാസത്തെ തടവന് ശേഷം പ്രതി പുറത്തിറങ്ങിയത്.

വർഷങ്ങൾ ജയിൽവാസം അനുഭവിച്ച പ്രതി ആലപ്പുഴ സൗത്ത്, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തൃശൂർ, കോഴിക്കോട് തുടങ്ങി സ്‌റ്റേഷനുകളിലെ മോഷണ കേസുകൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP