Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോർജൂട്ടിയും കുടുംബവും ധ്യാനം കൂടാൻ ഇനി ചൈനയിലേക്കും; മോഹൻലാൽ-ജിത്തു ജോസഫ് കൂട്ട്കെട്ട് ചിത്രം ദൃശ്യം ചൈനീസ് റീമേക്കിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്ത് മലയാളികളും; ചിത്രം ഡിസംബർ 20ന് റിലീസിനൊരുങ്ങുന്നു

ജോർജൂട്ടിയും കുടുംബവും ധ്യാനം കൂടാൻ ഇനി ചൈനയിലേക്കും; മോഹൻലാൽ-ജിത്തു ജോസഫ് കൂട്ട്കെട്ട് ചിത്രം ദൃശ്യം ചൈനീസ്  റീമേക്കിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്ത് മലയാളികളും; ചിത്രം ഡിസംബർ 20ന് റിലീസിനൊരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

ജോർജ്കുട്ടിയും കുടുംബവും ഇനി ധ്യാനം കൂടുന്നത് ചൈനയിൽ. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രം ദൃശ്യം ചൈനയിലേക്ക് റീമേക്ക് ചെയ്ത് എത്തുന്നു. ഡിസംബർ 20നാണ് ചിത്രം തീയറ്ററുകളിലെത്തുക. ചിത്രത്തിന്റെ ആദ്യ ട്രെയിലർ ഇതിനോടടകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
'ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ്' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നെങ്കിലും റിലീസിങ് തീയതി തീരുമാനിച്ചതു വെള്ളിയാഴ്ചയാണ്.

രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം ഇതിലൂടെ. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്കാണു ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുൻപ് റീമേക്ക് നടന്നത്. മലയാളത്തിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ സിനിമ കൂടിയായിരുന്നു ഇത്.

ഹേങ് വാൻ എന്ന ചൈനീസ് സിനിമാ ബാനറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണു കരാറിൽ ഒപ്പിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP