Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ഞാൻ എതിർത്താലും ബില്ല് പാസാവുമെന്ന് അറിയാം, എന്റെ അഭിപ്രായത്തിന് അതിൽ വലിയ പങ്കൊന്നുമില്ല"; പൗരത്വ ബില്ലിനെ പിന്തുണച്ചതിൽ വിശദീകരണവുമായി മേരി കോം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ ന്യയീകരിച്ച് ബോക്സിംഗിൽ ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി കോം. രാജ്യസഭാംഗം കൂടിയായ മേരി കോം ബുധനാഴ്ച രാജ്യസഭയിലെത്തി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള കാരണങ്ങൾ മേരി കോം വ്യക്തമാക്കിയത്.

ഞാൻ എതിർത്താലും ബില്ല് പാസാവുമെന്ന് അറിയാമായിരുന്നെന്നും എന്റെ അഭിപ്രായത്തിന് അതിൽ വലിയ പങ്കൊന്നുമില്ലെന്നുമാണ് മേരി കോമിന്റെ പ്രതികരണം. ഇത് വളരെ സുപ്രധാനമായ ഒരു ബില്ലാണ്. കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാൽ പിന്നെ എനിക്ക് സഭയിൽ എത്താതിരിക്കാനാവില്ലല്ലോ. ഞാനെതിർത്താലും ഈ ബില്ല് പാസാവുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ അഭിപ്രായത്തിന് അതിൽ വലിയ പങ്കൊന്നുമില്ല. ഒന്നും എന്റെ കൈയിലുള്ള കാര്യവുമല്ല. സർക്കാരും മറ്റെല്ലാവരും പിന്തുണക്കുമ്പോൾ ഞാനും ബില്ലിനെ പിന്തുണച്ചു", മേരി കോം വ്യക്തമാക്കിയത്.

ഞാൻ അപേക്ഷിച്ചാലും പൗരത്വ ബില്ല് അവർ പിൻവലിക്കാൻ പോവുന്നില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കുമെന്ന് ഉറപ്പാണ്. ഈ ഘട്ടത്തിൽ ഇത് നിർത്തിവെക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ അതിനെ പിന്തുണക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു മേരി കോം വ്യക്തമാക്കി.

ഞാനിപ്പോഴും ഒരു രാഷ്ട്രീയക്കാരിയല്ല, കായികതാരം മാത്രമാണ്. എന്താണ് വേണ്ടതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിനായി സ്വർണം നേടണമെന്നായിരിക്കും എന്റെ മറുപടി-മേരി കോം പറഞ്ഞു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈച്ചുങ് ബൂട്ടിയ നേരത്തെ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP