Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ലൈഫ് മെമ്പർമാരായ എം കെ അൻസാരിയുടെയും ഷെഫീഖ് അഹമദിന്റെയും സസ്‌പെൻഷൻ അസാധു; ഇരുവർക്കും അനുകൂല ഉത്തരവിട്ടത് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ; ചേംബറിന്റെ രണ്ട് കോടി 75 ലക്ഷം രൂപ സ്വകാര്യ ചാനലിലേക്ക് കൈമാറിയതിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി സസ്‌പെന്റ് ചെയ്‌തെന്ന വാദം അംഗീകരിച്ചു ട്രിബ്യൂണൽ

കേരള ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ലൈഫ് മെമ്പർമാരായ എം കെ അൻസാരിയുടെയും ഷെഫീഖ് അഹമദിന്റെയും സസ്‌പെൻഷൻ അസാധു; ഇരുവർക്കും അനുകൂല ഉത്തരവിട്ടത് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ; ചേംബറിന്റെ രണ്ട് കോടി 75 ലക്ഷം രൂപ സ്വകാര്യ ചാനലിലേക്ക് കൈമാറിയതിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി സസ്‌പെന്റ് ചെയ്‌തെന്ന വാദം അംഗീകരിച്ചു ട്രിബ്യൂണൽ

എം എസ് സനൽകുമാർ

തിരുവനന്തപുരം: കേരള ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ലൈഫ് മെമ്പർമാരായ ടാപ് വേൾഡ് ഉടമ എം. കെ. അൻസാരിയുടെയും, ട്രാവൻകൂർ സോൾവന്റ്‌സ് ആൻഡ് ഓയിൽസ് ഉടമ ഷെഫീഖ് അഹമദ് കെ.കെ.യുടെയും സസ്‌പെൻഷൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ താൽക്കാലികമായി അസാധുവാക്കി. 2015 ഒക്‌ടോബർ 10നാണ് ഇവരെ കെ. എൻ. മർസൂഖിന്റെ നേതൃത്വത്തിലുള്ള ചേംബറിന്റെ ഭരണസമിതി ഇവരെ സസ്‌പെൻഡ് ചെയ്തത്. എം. കെ. അൻസാരി കേരള ചേംബറിന്റെ മുൻ വൈസ് ചെയർമാനും ഡയറക്ടറും ആയിരുന്നു. ഷെഫീഖ് അഹമദ് കേരള ചേംബർ യൂത്ത് ഫോറം മുൻ കൺവീനറാണ്.

സെക്ഷൻ 8 ചാരിറ്റബിൾ കമ്പനിയായ കേരള ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസിന്റെ 2 കോടി 75 ലക്ഷം രൂപ കേരള ചേംബറിന്റെ ചില ഡയറക്ടർമാർക്ക് പങ്കാളിത്തമുള്ള സ്വകാര്യ ചാനലിലേക്ക് കൈമാറിയതിനെതിരെ ഇവർ അന്നത്തെ അഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിന് ശേഷമാണ് സസ്‌പെൻഡ് ചെയ്തത് എന്നാണ് അൻസാരിയുടെയും ഷെഫീഖിന്റെയും വാദം. 2 കോടി 75 ലക്ഷം രൂപ വക മാറ്റിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയും വഞ്ചനാകുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.

കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിൽ പ്രത്യേക അപേക്ഷ നൽകി ഉത്തരവ് വാങ്ങി കേരളാ ചേംബർ ഓഫ് കൊമേഴ്‌സിനെതിരെ വീണ്ടും പോരാട്ടത്തിന് ഒരുങ്ങുകയാണ് ച്ചാണ് എം. കെ. അൻസാരിയും, ഷെഫീഖ് അഹമദും. കേരള ചേംബറിന്റെ ഉടമസ്ഥതയിലുള്ള കേരള ട്രേഡ് സെന്ററിലെയും സാമ്പത്തിക ക്രമക്കേടുകൾക്കിടെ ശക്തമായി പോരാടുന്നത്. പ്രമുഖ വ്യവസായി ബിജു രമേശാണ് ഇപ്പോഴത്തെ കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ സ്ഥാനം വഹിക്കുന്നത്. കഴിഞ്ഞ ദിവസം കേരളട്രേഡ് സെന്ററിന്റെ നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട് 38 കോടി രൂപ വാറ്റ് കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ചേംബറിന്റെ ആസ്ഥാന മന്ദിരം കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് ജപ്തി ചെയ്തിരുന്നു.

കഴിഞ്ഞ വർഷം കേരള ട്രേഡ് സെന്ററിലെ ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ചെയർമാൻ കെ.എം. മർസൂഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ചേംബറിന്റെ ഭരണസമിതിയിലേക്ക് സ്വതന്ത്രവും നീതി പൂർവ്വകവുമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് എം. കെ. അൻസാരിയുടെയും ഷെഫീഖ് അഹമദിന്റെയും ഹർജിയിൽ റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പിനെ എല്ലാ അധികാരങ്ങളോടും കൂടി ചെയർമാനായി നിയമിച്ചുകൊണ്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP