Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യക്കാരിയായ സലൂൺ ജോലിക്കാരി തൊഴിൽ മാറിയപ്പോൾ വെള്ളക്കാരനായ അഭിഭാഷകൻ പറഞ്ഞത് നാടുകടത്താൻ തനിക്ക് അവസരമുണ്ടെന്ന്; ഒരു ഇമിഗ്രേഷൻ വക്കീലിന്റെ കരിയർ അവസാനിക്കുന്നത് ഇന്ത്യക്കാരിക്കയച്ച എസ്.എം.എസിൽ

ഇന്ത്യക്കാരിയായ സലൂൺ ജോലിക്കാരി തൊഴിൽ മാറിയപ്പോൾ വെള്ളക്കാരനായ അഭിഭാഷകൻ പറഞ്ഞത് നാടുകടത്താൻ തനിക്ക് അവസരമുണ്ടെന്ന്; ഒരു ഇമിഗ്രേഷൻ വക്കീലിന്റെ കരിയർ അവസാനിക്കുന്നത് ഇന്ത്യക്കാരിക്കയച്ച എസ്.എം.എസിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യക്കാരിയായ സലൂൺ ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയച്ച ഇമിഗ്രേഷൻ വക്കീലിന് പണികിട്ടി. സലൂണിലെ ജോലി ഉപേക്ഷിച്ചതിന്റെ പേരിൽ നാടുകടത്താൻ തനിക്ക് അധികാരമുണ്ടെന്നു കാണിച്ചാണ് വേദ റോഗ്രിഗസിന് ഡേവിഡ് വിൽക്കി തോർബൺ എന്ന അഭിഭാഷകൻ ഭീഷണി എസ്.എം.എസുകൾ അയച്ചത്. ഏപ്രിൽ ഏഴിന് രാവിലെയായിരുന്നു ഭീഷണി സന്ദേശങ്ങൾ.

ഡേവിഡിന്റെ പങ്കാളിയായ നീൽ വിൽക്കി തോർബണിന്റെ ഉടമസ്ഥതയിൽ സ്‌കോട്ട്‌ലൻഡിലെ അബർഡീനിലുള്ള സലൂണിലെ ജീവനക്കാരിയായിരുന്നു വേദ. ഇവരടക്കമുള്ള ജീവനക്കാർ ജോലിയുപേക്ഷിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലായേക്കുമെന്ന ആശങ്കയിലാണ് വേദയ്ക്ക് ഡേവിഡ് ഭീഷണി സന്ദേശം അയച്ചത്. താനും സ്ഥാപനത്തിലെ മറ്റു രണ്ടു ജോലിക്കാരും ചേർന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് പോവുകയാണെന്ന് വേദ നീലിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു ഡേവിഡിന്റെ ഇടപെടൽ.

അസിസ്റ്റന്റ് പ്രോസിക്യൂട്ടർ കൂടിയായ ഡേവിഡ് നോർത്ത് ഈസ്റ്റ് സ്‌കോട്ട്‌ലൻഡിൽ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാൻ ചുമതലയുള്ള ആൾകൂടിയായിരുന്നു. പുലർച്ചെ 1.22-നാണ് ഡേവിഡിൽനിന്ന് വേദയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. താൻ പ്രോസിക്യൂഷൻ വിഭാഗം തലവനാണെന്നും ഇമിഗ്രേഷൻ കേസുകളിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. തന്നെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഡേവിഡിന് കഴിയുമെന്ന് ഭയന്ന വേദ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടർന്നാണ് അബർഡീൻ ഷെരീഫ് കോടതി കേസ് പരിഗണിച്ചത്. ഭീഷണി സ്വഭാവത്തിലുള്ള സന്ദേശം അയച്ചത് നീതീകരിക്കാനാവില്ലെന്ന് ജഡ്ജി ഇയാൻ ഡുഗ്യൂഡ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ, ഡേവിഡിന് അഭിഭാഷക വൃത്തി തുടരാനാവില്ല. ഇത്തരമൊരു നടപടി ഡേവിഡിന്റെ ജീവിതം തകർക്കുമെന്നും സമൂഹത്തിൽ മാന്യതയുള്ള വ്യക്തിത്വമാണ് ഡേവിഡെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡഡേവിഡ് മോഗാഷ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇല്ലാത്ത പദവികളുണ്ടെന്ന് കാണിച്ചാണ് വേദയ്ക്ക് ഡേവിഡ് ഭീഷണി സന്ദേശമയച്ചതെന്ന് അവർക്കുവേണ്ടി ഹാജരായ ലോറ മുൻഡേൽ വാദിച്ചു. താൻ നാടുകടത്തപ്പെടുമെന്നും നാലുമക്കളിൽനിന്ന് അകന്നു ജീവിക്കേണ്ടിവരുമെന്നുമുള്ള ആശങ്കയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP