Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അമിത് ഷാ തിരക്കിലാണ്'; കർണാടകയിലെ മന്ത്രിസഭാ രൂപീകരണം വെെകും; 3 ഉപമുഖ്യമന്ത്രിമാർക്കു പുറമെ, 2 പേർക്കു കൂടി സ്ഥാനം ആവശ്യപ്പെട്ട് യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ; പദവികൾക്കായി ബിജെപിയിൽ തർക്കം മുറുകുന്നു

'അമിത് ഷാ തിരക്കിലാണ്'; കർണാടകയിലെ മന്ത്രിസഭാ രൂപീകരണം വെെകും; 3 ഉപമുഖ്യമന്ത്രിമാർക്കു പുറമെ, 2 പേർക്കു കൂടി സ്ഥാനം ആവശ്യപ്പെട്ട് യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ; പദവികൾക്കായി ബിജെപിയിൽ തർക്കം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു : കർണാടകത്തിൽ യെഡിയൂരപ്പ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം വൈകുമെന്ന് ഉറപ്പായി. 3 ഉപമുഖ്യമന്ത്രിമാർക്കു പുറമെ, 2 പേർക്കു കൂടി ഈ പദവി നൽകണമെന്ന ആവശ്യവുമായി ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിലേക്ക് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ എത്തിയത് എന്നാൽ അമിത് ഷാ തിരക്കിലായതു കാരണം മന്ത്രിസഭാരൂപീകരണം മാറ്റിവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമതർക്കെല്ലാം യെഡിയൂരപ്പ മന്ത്രിസ്ഥാനം ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ മന്ത്രിസഭ വിപുലീകരിക്കൂ എന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന. അതേസമയം മന്ത്രിസഭാ രൂപീകരണത്തിൽ യെഡിയൂരപ്പയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്ര നേതൃത്വം നൽകുമെന്നും ​ദേശിയമാധ്യമങ്ങൾ വ്യക്തമാക്കുന്നു.

നിലവിൽ ആന്ധ്രയിൽ മാത്രമാണ് 5 ഉപമുഖ്യമന്ത്രിമാരുള്ളത്. കുമാരസ്വാമി സർക്കാരിനെ വീഴ്‌ത്താൻ കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നും കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 11 പേർക്കും യെഡിയൂരപ്പ മന്ത്രിസ്ഥാനം ഉറപ്പു നൽകിയതോടെ പദവികൾക്കായി ബിജെപിയിൽ തർക്കം മുറുകുകയാണ്. നേതാക്കളെ അനുനയിപ്പിക്കാനുള്ള സമയം കൂടി ലക്ഷ്യമിട്ട് മന്ത്രിസഭാ വികസനം 22 ന് ശേഷമേ ഉണ്ടാകുവെന്ന് സൂചന.

അതേസമയം ഡിസംബർ അവസാനം മന്ത്രിസഭാ രൂപീകരണം നടക്കുമെന്നാണ് ബിജെപിയിലെ പ്രമുഖ നേതാക്കൾ വിശ്വസിക്കുന്നത്. നേരത്തെ എട്ട് ദിവസങ്ങൾക്ക് ശേഷം തന്നോട് ഡൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി യെഡിയൂരപ്പ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് തിരിച്ചുവന്നാൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിമതർക്ക് നൽകിയ വാഗ്ദാനം ഉറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടന നടത്താൻ യെഡിയൂരപ്പ പദ്ധതിയിട്ടിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ രണ്ട് തവണ നിരസിച്ചു. ഇതിൽ യെഡിയൂരപ്പ കടുത്ത അതൃപ്തിയിലാണ്. പാർലമെന്റ് നടപടികളാണ് കൂടിക്കാഴ്‌ച്ച വൈകിപ്പിച്ചതെന്നാണ് സൂചന. എംഎൽഎമാരും സത്യപ്രതിജ്ഞ വൈകിയാൽ പ്രശ്‌നമില്ലെന്ന നിലപാടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP