Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.ടി.സി വിദ്യാർത്ഥിയായിരുന്ന ഏക മകന്റെ ആത്മഹത്യയിൽ ആകെ ഉലഞ്ഞു; സാമ്പത്തിക ഞെരുക്കവും മാനസിക പ്രയാസവും കനത്തപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ദമ്പതികൾ; മരിക്കുമെന്ന സന്ദേശം പുലർച്ച 5.30ന് ബന്ധുവിന് അയച്ച ശേഷം തൂങ്ങിമരിച്ചു; തലശ്ശേരിയിലെ ഹരീന്ദ്രന്റെയും ഭാര്യ ഷാഖിയുടെയും ആത്മഹത്യയോടെ ഇല്ലാതായത് ഒരു കുടുംബം മുഴുവൻ

ഐ.ടി.സി വിദ്യാർത്ഥിയായിരുന്ന ഏക മകന്റെ ആത്മഹത്യയിൽ ആകെ ഉലഞ്ഞു; സാമ്പത്തിക ഞെരുക്കവും മാനസിക പ്രയാസവും കനത്തപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ദമ്പതികൾ; മരിക്കുമെന്ന സന്ദേശം പുലർച്ച 5.30ന് ബന്ധുവിന് അയച്ച ശേഷം തൂങ്ങിമരിച്ചു; തലശ്ശേരിയിലെ ഹരീന്ദ്രന്റെയും ഭാര്യ ഷാഖിയുടെയും ആത്മഹത്യയോടെ ഇല്ലാതായത് ഒരു കുടുംബം മുഴുവൻ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: തലശ്ശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും മനോവിഷമം കാരണവും. കൊളശ്ശേരി കളരിമുക്കിലെ നാമത്ത് വീട്ടിൽ എൻ.വി. ഹരീന്ദ്രൻ (60), ഭാര്യ ഷാഖി (46) എന്നിവരെയാണ് ഇന്നലെ രാവിലെ പത്തരക്ക് വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിയനിലയിൽ ബന്ധുക്കൾ കണ്ടത്. മരിച്ച ഷാഖി സഹോദരിയുടെ ഫോണിൽ മരിക്കുമെന്ന സന്ദേശം പുലർച്ച 5.30ന് അയച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുകയാണെന്നും ഇവർ പറഞ്ഞു.

സന്ദേശം വൈകി ശ്രദ്ധയിൽപെട്ട സഹോദരി ബന്ധുക്കളെ ഉടൻ വിവരം അറിയിക്കുകയായിരുന്നു. തലശ്ശേരി സിഐ കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ വൈകീട്ട് പൊലീസ് സർജന്റെ സാന്നിധ്യത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

മരിക്കുംമുമ്പ് ദമ്പതികൾ എഴുതിവെച്ച കത്തുകൾ പൊലീസ് കണ്ടെടുത്തു. സാമ്പത്തികഞെരുക്കവും മാനസിക ബുദ്ധിമുട്ടുകളുമാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 2017 മെയ്‌ 19ന് ഇവരുടെ ഏക മകൻ തലശ്ശേരി ജഗന്നാഥ് ഐ.ടി.സി വിദ്യാർത്ഥിയായിരുന്ന എം.കെ. സാവന്തും വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.

പരേതരായ നാമത്ത് ഗോപാലന്റെയും രോഹിണിയുടെയും മകനാണ് ഹരീന്ദ്രൻ. സഹോദരങ്ങൾ: നാണു, വനജ, പത്മിനി, മുകുന്ദൻ, സതി, ശ്യാമള, രമേഷ് ബാബു, പരേതനായ ദാമോദരൻ. മരിച്ച ഷാഖി പരേതനായ വി എം. രാജുവിന്റെയും പ്രേമലതയുടെയും മകളാണ്. സഹോദരി: ഷഡ്ജ. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP