Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

"ഞങ്ങളുമുണ്ട്...ഒരു വിളിപ്പാടകലെ": പാമ്പ് കടിയേറ്റാലും സഹായമഭ്യർത്ഥിച്ച് വിളിക്കാം; സഹായ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സഹായ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്. കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ ആണ് 'ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ' എന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പൊലീസിന്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് വീഡിയോ. കേരളത്തിൽ നിരവധിയാളുകളാണ് ആശുപത്രികളിൽ കഴിയുന്നത്. മാത്രമല്ല, ഇനി അത്യാവശ്യഘട്ടത്തിൽ പൊലീസ് സഹായത്തിനായി എമർജൻസി നമ്പറിൽ വിളിക്കണമെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP