Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേ പാതയിൽ അറ്റകുറ്റപണി: ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം: നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും

റെയിൽവേ പാതയിൽ അറ്റകുറ്റപണി: ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം: നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോർത്ത് സെൻട്രൽ റെയിൽവേയിൽ പാളത്തിൽ അറ്റകുറ്റ പണിനടക്കുന്നതു കാരണം ചില തീവണ്ടികൾ വഴിതിരിച്ചുവിടും. ഗൊരഖ്‌പുരിൽനിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒൻപത്, 10, 12 തീയതികളിൽ പുറപ്പെടുന്ന ഗൊരഖ്‌പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസും (12511) ബറൗനിയിൽനിന്ന് 16, 23, 30, ജനുവരി ആറ് തീയതികളിൽ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗർ എക്സ്പ്രസും (12521) കാൻപുർ, ഗ്വാളിയർ, ഝാൻസി വഴി സർവീസ് നടത്തും.

സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുർ സെക്‌ഷനിൽ പാളത്തിൽ പണിനടക്കുന്നതുകാരണം 14-ന്‌ പുറപ്പെടുന്ന ചില തീവണ്ടികൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) കോയമ്പത്തൂർ-ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ ഒന്നേകാൽ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്സ്പ്രസ് (16332) കോയമ്പത്തൂർ -തിരുപ്പുർ സ്റ്റേഷനുകൾക്കിടയിൽ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോർ അഹല്യനഗരി എക്സ്പ്രസ് (22646) തിരുപ്പുർ -ഈറോഡ് സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റും വൈകിയോടും.

15-ന്‌ പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന്‌ പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 100 മിനിറ്റും കോയമ്പത്തൂർ- ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ വൈകിയോടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP