Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അമേരിക്കൻ സിഖ് സംഘടന ഇന്ത്യയിൽ 100 കാടൊരുക്കും; ഗുരു നാനാക് പവിത്രവനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തും; ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വനങ്ങൾ നടാൻ

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അമേരിക്കൻ സിഖ് സംഘടന ഇന്ത്യയിൽ 100 കാടൊരുക്കും; ഗുരു നാനാക് പവിത്രവനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തും; ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വനങ്ങൾ നടാൻ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കാലാവസ്ഥാവ്യതിയാനത്തെ എതിരിടാൻ അമേരിക്കൻ സിഖുകാരുടെ സംഘടനയായ 'ഇക്കോസിഖ്' പദ്ധതിയൊരുക്കുന്നു. ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി വൻതോതിൽ വൃക്ഷം വെച്ചുപിടിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നൂറോളം വനങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് വാഷിങ്ടണിൽ നടന്ന ഏഴാമത് ഗാലയിൽ സംഘടനാ അംഗങ്ങൾ പ്രതിജ്ഞയെടുത്തു.

ഗുരു നാനാക് പവിത്രവനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തുക. ഗുരുവിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പത്ത് ലക്ഷം മരങ്ങൾ നടുകയെന്ന ഇക്കോസിഖിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ജമ്മു കശ്മീർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി നൂറ്റിരുപതോളം ചെറുവനങ്ങളും അഞ്ഞൂറ്റമ്പതോളം തദ്ദേശീയ ഇനത്തിൽ പെട്ട മരങ്ങളും ഇക്കോസിഖ് നട്ടുകഴിഞ്ഞു.

കാലാവസ്ഥാ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന മാഡ്രിഡിൽ സംഘടിപ്പിച്ച സമ്മേളനം സമാപിക്കുന്നതിന് തലേന്നാണ് പരിസ്ഥിതിസ്നേഹികളെ ആവേശം കൊള്ളിക്കുന്ന വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP