Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾ കഞ്ചാവ് കൃഷി നടത്തിയത് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ; കേന്ദ്ര ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് എൽഎസ്ഡിയും

വിദ്യാർത്ഥികൾ കഞ്ചാവ് കൃഷി നടത്തിയത് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ; കേന്ദ്ര ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് എൽഎസ്ഡിയും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: അപ്പാർട്ട്മെന്റിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി നടത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കർണാടകയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. അപ്പാർട്ട്മെന്റിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കഞ്ചാവ് കൃഷി നടത്തിയത്. അന്തരീക്ഷ താപം ക്രമീകരിക്കാനായി എൻഇഡി ലൈറ്റുകളും ക്രമീകരിച്ചിരുന്നു.

എൽഎസ്ഡി എന്നറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈതൈലാമൈഡ് ഉൾപ്പെടെയുള്ള മരുന്നുകളും പരിശോധനയിൽ കണ്ടെത്തി. ഡാർക്ക് വെബ് വഴി നെതർലാൻഡിൽ നിന്നാണ് വിദ്യാർത്ഥികൾ കഞ്ചാവ് വിത്തുകൾ വാങ്ങിയത്. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP