Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു; കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ച് മജിസ്‌ട്രേറ്റ് ദീപ മോഹൻ

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു; കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ച് മജിസ്‌ട്രേറ്റ് ദീപ മോഹൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു. മജിസ്‌ട്രേറ്റ് ദീപ മോഹവാണ് കേസ് പിൻവലിച്ചത്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസിനെ അറിയിച്ചു. ചേമ്പറിൽ കയറി ബഹളം വയ്ക്കുകയും കോടതി മുറിയിൽ തന്നെ പൂട്ടിയിടുകയും ചെയ്ത അഭിഭാഷകർക്കെതിരെയാണ് മജിസ്‌ട്രേറ്റ് കേസ് നൽകിയത്. സംഭവത്തിൽ ബാർ അസോസിയേഷൻ മാപ്പു പറഞ്ഞിരുന്നു. മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ 12 അഭിഭാഷകർക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസും ഇടപെട്ടിരുന്നു. മജിസ്‌ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടർന്നാണ് അഭിഭാഷകർ പിൻവലിച്ചത്. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി അഭിഭാഷകർ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചേംബറിൽ കൈയേറ്റശ്രമവും തർക്കവും പൊലീസ് കേസാവുകയായിരുന്നു.

അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് മജിസ്‌ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്. തടഞ്ഞുവെച്ചതിന് മാപ്പ് പറയുകയും ചെയ്തു. ബഹിഷ്‌കരണം അവസാനിപ്പിച്ചെങ്കിലും തുടർന്നിരുന്ന അനിശ്ചിതത്വമാണ് കേസ് പിൻവലിച്ചതിലൂടെ ഇല്ലാതായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP