Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി മമത ബാനർജി; തിങ്കളാഴ്‌ച്ച കൊൽക്കത്തയിൽ മെഗാറാലി; ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി; സംസ്ഥാന സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപിയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി മമത ബാനർജി; തിങ്കളാഴ്‌ച്ച കൊൽക്കത്തയിൽ മെഗാറാലി; ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി; സംസ്ഥാന സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അസം ഉൾപ്പെ ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. കൊൽക്കത്തയിൽ മെഗാ റാലിക്ക് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തു.

മെഗാ റാലി തിങ്കളാഴ്‌ച്ച അംബേദ്ക്കർ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയിൽ പങ്കെടുക്കുമെന്നും തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബിൽ പശ്ചിമബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് മമത ബാനർജി ആവർത്തിച്ച് വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭം ബംഗാളിലേക്ക് പടരുകയാണ്. മുർഷിദാബാദ് ജില്ലയിലെ ബെൽഡംഗയിൽ പ്രക്ഷോഭകാരികൾ റെയിൽവേ സ്റ്റേഷന് തീയിട്ടു. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികൾ മർദ്ദിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാർ പെട്ടെന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങൾക്ക് തീയിടുകയും തടയാൻ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് സീനിയർ സുരക്ഷ ഓഫിസർ വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രക്ഷോഭത്തെ തുടർന്ന് മുർഷിദാബാദ് ജില്ലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഹൗറയിലെ ഉലുബേറിയ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് തടയുകയും ട്രെയിനുകൾക്ക് കേടുവരുത്തുകയും ചെയ്തു. ലോക്കോ പൈലറ്റിനും മർദ്ദനമേറ്റു. കൊൽക്കത്തയിലും അക്രമമരങ്ങേറി. മിഡ്‌നാപൂരിൽ ബിജെപി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സായന്തൻ ബസുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങൾ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കി. ബിൽ പാർലമെന്റിൽ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. അതേ സമയം, സംസ്ഥാന സർക്കാർ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഡൽഹിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സർവകലാശാലയിലെ അമ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ പ്രക്ഷോഭകാരികളെ നേരിടാൻ കൂടുതൽ പൊലീസുകാരെ രംഗത്തിറക്കി.

ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ബിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നാളെ ഭരണ പ്രതിപക്ഷ ഭേദമന്യ സംയുക്ത പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. 17ന് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP