Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് യുവനേതാവ് ഉദയനിധി സ്റ്റാലിൻ; ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകൻ അസ്റ്റുവരിച്ചത് ചെന്നൈ സെയ്താപേട്ടിൽ; സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തു; ഇത് ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴർക്കും എതിരായ നിയമമെന്ന് ഡിഎംകെ; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം തമിഴ്‌നാട്ടിലേക്കും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം തമിഴ്‌നാട്ടിലേക്കും. നിയമത്തിന്റെ പ്രിൻഡഡ് വേർഷൻ കീറിയെറിഞ്ഞുകൊണ്ടായിരുന്നു സെയ്താപേട്ടിൽ ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം നടന്നത്. തുടർന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴർക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെ പ്രതിഷേധിച്ചത്. ഇതിനിടെയാണ് ഉദയിനിധി സ്റ്റാലിൻ നിയമം കീറിയെറിഞ്ഞത്.

സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡിസംബർ 17-നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.കേരളത്തിലും പഞ്ചാബിലും ബംഗാളിലും നിയമം നടപ്പിലാവില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അമരീന്ദർ സിങ്, മമതാ ബാനർജി എന്നിവർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP