Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദേ സേ നതിങ് സ്റ്റെയിസ് ദി സെയിം' നേടിയത് സുവർണ ചകോരം; പ്രേക്ഷക പ്രീതി നേടിയ ചിത്രമായത് ജെല്ലിക്കെട്ടും; രജത ചകോരവുമായി പാക്കരറ്റിന്റെ സംവിധായകൻ അലൻ ഡെബേർട്ടൻ; നെറ്റ്പാക് പുരസ്‌കാരം നേടി ഡോ. ബിജുവിന്റെ വെയിൽമരങ്ങളും; ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശ്ശീല വീണത് കേരളത്തിന്റെ കലാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്

'ദേ സേ നതിങ് സ്റ്റെയിസ് ദി സെയിം' നേടിയത് സുവർണ ചകോരം; പ്രേക്ഷക പ്രീതി നേടിയ ചിത്രമായത് ജെല്ലിക്കെട്ടും; രജത ചകോരവുമായി പാക്കരറ്റിന്റെ സംവിധായകൻ അലൻ ഡെബേർട്ടൻ; നെറ്റ്പാക് പുരസ്‌കാരം നേടി ഡോ. ബിജുവിന്റെ വെയിൽമരങ്ങളും; ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശ്ശീല വീണത് കേരളത്തിന്റെ കലാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് പ്രൗഡഗംഭീരമായ സമാപനം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മേളയുടെ അവസാന പ്രദർശനം നടന്ന ടാഗേർ തീയറ്ററിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ അലൻ ഡെബേർട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവർ മദേഴ്സിന്റെ സംവിധായകനായ സീസർ ഡയസ് നേടി.

മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്കെയ്ൻ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. - കെ.ആർ മോഹനൻ പുരസ്‌കാരം ഫാഹിം ഇർഷാദിനാണ്. (ചിത്രം ആനിമാനി). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനിമാനിക്കാണ്.

മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമർശത്തിന് മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് അർഹമായി.

മാധ്യമപുരസ്‌കാരങ്ങൾ

ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമപുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. അച്ചടിമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള പുരസ്‌കാരത്തിന് കലാകൗമുദിയിലെ അരവിന്ദ് എസ്. ശശി അർഹനായി. കേരളകൗമുദിയിലെ എൻ.പി മുരളീകൃഷ്ണൻ പ്രത്യേക പരാമർശം നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കും ക്യാമറമാനുമുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ജിഷ കല്ലിങ്ങലും പ്രേംശശിയും നേടി. ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജു തങ്കപ്പൻ ടെലിവിഷൻ റിപ്പോർട്ടിംഗിൽ പ്രത്യേക പരാമർശത്തിന് അർഹയായി. മാതൃഭൂമി ദിനപത്രത്തിലെ എസ്. ശ്രീജേഷാണ് മികച്ച ഫോട്ടോഗ്രാഫർ. ശ്രാവ്യ മാധ്യമങ്ങളിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം റെഡ് എഫ്.എം നാണ്. ഈയിനത്തിൽ ആകാശവാണിക്ക് പ്രത്യേക പരാമർശമുണ്ട്. മികച്ച ഓൺലൈനിനാണ് മാധ്യമത്തിനുള്ള പുരസ്‌കാരം മാതൃഭൂമി ഓൺലൈനിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP