Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലയിൽ തുണി കെട്ടി മാസ്‌ക ധരിച്ച് മൊബൈൽ മോഷ്ടിക്കുന്ന ദേവസ്വം ജീവനക്കാരൻ! ശബരിമലയിലെ ജീവനക്കാരിൽ ക്രിമിനലുകളില്ലെന്ന വാസു വക്കീലിന്റെ വാദം ശുദ്ധ നുണ; മോഷ്ടാക്കളും ഗുണ്ടകളും നുഴഞ്ഞു കയറുന്നതിന് തെളിവായി സന്നിധാനത്ത് ഒരു ജീവനക്കാരൻ കൂടി അറസ്റ്റിൽ; എല്ലാ ജീവനക്കാരുടേയും പശ്ചാത്തല പരിശോധന അനിവാര്യമെന്ന നിലപാടിലേക്ക് പൊലീസ്; പുത്തൻപാലം രാജേഷിന്റെ കൂട്ടുകാരൻ ആനയറ അജീഷിനെ സംരക്ഷിക്കുന്നവരുടെ കള്ളി പൊളിയുമ്പോൾ

തലയിൽ തുണി കെട്ടി മാസ്‌ക ധരിച്ച് മൊബൈൽ മോഷ്ടിക്കുന്ന ദേവസ്വം ജീവനക്കാരൻ! ശബരിമലയിലെ ജീവനക്കാരിൽ ക്രിമിനലുകളില്ലെന്ന വാസു വക്കീലിന്റെ വാദം ശുദ്ധ നുണ; മോഷ്ടാക്കളും ഗുണ്ടകളും നുഴഞ്ഞു കയറുന്നതിന് തെളിവായി സന്നിധാനത്ത് ഒരു ജീവനക്കാരൻ കൂടി അറസ്റ്റിൽ; എല്ലാ ജീവനക്കാരുടേയും പശ്ചാത്തല പരിശോധന അനിവാര്യമെന്ന നിലപാടിലേക്ക് പൊലീസ്; പുത്തൻപാലം രാജേഷിന്റെ കൂട്ടുകാരൻ ആനയറ അജീഷിനെ സംരക്ഷിക്കുന്നവരുടെ കള്ളി പൊളിയുമ്പോൾ

എം മനോജ് കുമാർ

ശബരിമല: ശബരിമലയിൽ ക്രിമിനലുകൾ ഇല്ലെന്ന ദേവസ്വം ബോർഡ് അവകാശവാദത്തിനു തിരിച്ചടിയായി സോപാനത്തിലെ മൊബൈൽ മോഷണം. തലയിൽ തുണി കെട്ടി മാസ്‌ക് ധരിച്ചാണ് ദേവസ്വം ജീവനക്കാരൻ കറുപ്പുസ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. തിരുവനന്തപുരം വട്ടപ്പാറ കഷ്ണഭവൻ ചിറ്റാഴി വീട്ടിൽ പ്രവീൺ ( 37 ) ആണ് പിടിയിലായത്. ഫോൺ നഷ്ടപ്പെട്ടതായുള്ള പരാതിയെ തുടർന്ന് പതിനെട്ടാം പടിക്ക് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രവീൺ താമസിക്കുന്ന മുറിയിൽ ബാഗിൽ ഒളിപ്പിച്ചിരുന്ന ഫോൺ കണ്ടെടുക്കുകയും ചെയ്തു. ശബരിമലയിൽ ക്രിമിനലുകൾ ഇല്ലെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ക്രിമിനലുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ വെല്ലുവിളിയും അന്തരീക്ഷത്തിൽ നിലനിൽക്കെ തന്നെയാണ് കഴിഞ്ഞ ദിവസം ദേവസ്വം ജീവനക്കാരൻ തന്നെ മൊബൈൽ മോഷണം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗാർഡുമാരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടിന്നെതിരെ അതിശക്തമായാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും എക്‌സിക്യുട്ടീവ് ഓഫീസറും പ്രതികരിച്ചത്. ശബരിമലയിൽ ക്രിമിനലുകൾ ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഐബിയും റിപ്പോർട്ട് നൽകിയതായി സൂചനയുണ്ട്.

സന്നിധാനത്തെ സുരക്ഷ ഇനിയും ശക്തിപ്പെടുത്തണമെന്ന റിപ്പോർട്ട് ആണ് കേന്ദ്ര ഐബി കൈമാറിയിരിക്കുന്നത്. ക്രിമിനലുകൾ ശബരിമലയിൽ ഇല്ലെന്ന ദേവസ്വം ബോർഡ് വെല്ലുവിളി വന്ന ശേഷം തന്നെയാണ് കേന്ദ്ര ഐബിയുടെ റിപ്പോർട്ടും വന്നിരിക്കുന്നത്. ദേവസ്വം ബോർഡ് നിലപാടിനെതിരെ സംസ്ഥാന ഇന്റലിജൻസും റിപ്പോർട്ട് കൈമാറിയതായി സൂചനയുണ്ട്. സന്നിധാനത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി തന്നെ വിലയിരുത്തണമെന്ന റിപ്പോർട്ട് ആണ് സംസ്ഥാന ഇന്റലിജൻസ് കൈമാറിയത് എന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന ഐബി റിപ്പോർട്ടുകൾ തന്നെ ദേവസ്വം ബോർഡ് നിലപാടിനു എതിരെയുള്ളതാണ്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാർ മോഷണം നടത്തുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നതായാണ് കേന്ദ്ര ഐബി റിപ്പോർട്ടിൽ ഉള്ളത് എന്നാണ് സൂചന. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസറായ രാഹുൽ.ആർ.നായരാണ് ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ആണ് പ്രശ്‌നം സൃഷ്ടിച്ചത്.

കൊലപാതക ശ്രമക്കേസിൽ അടക്കം പ്രതിചേർക്കപ്പെട്ട ചില ഗാർഡുകൾ സോപാനം പോലെ അതീവ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ശബരിമല ഡ്യൂട്ടിക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമ്പോഴും ദേവസ്വം ജീവനക്കാർക്ക് ഇത് ബാധകമാക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല, ഇത്തരം ജീവനക്കാർ ദേവസ്വം ഭരണസമിതിയിലെ ചില ഉന്നതരുടെ സ്റ്റാഫിൽ വരെ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിലവിലെ രീതി മാറ്റി ശബരിമല ഡ്യൂട്ടിക്ക് ദേവസ്വം ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇതോടെ ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാർക്ക് വിലക്ക് വരും. പക്ഷെ ഈ കാര്യത്തിൽ ദേവസ്വം ബോർഡിനു വിമുഖതയുണ്ട്.

തങ്ങൾ ജോലി നൽകി ഒപ്പം നിർത്തിയ ആളുകൾ ശബരിമല ഡ്യൂട്ടിയിൽ നിന്നും പുറത്താകുമെന്ന് ബോർഡ് ഉന്നതർക്കറിയാം. ഇതുകൊണ്ട് തന്നെയാണ് ശബരിമല ഡ്യൂട്ടിക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് എതിർക്കുന്നത്. മുമ്പും ദേവസ്വം ഗാർഡും പൊലീസും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. തുടർന്ന് അന്നത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ സോപാനത്ത് നിന്നും തിരുമുറ്റത്ത് നിന്നും പൊലീസിനെ പൂർണമായി ഒഴിവാക്കി സ്റ്റാഫ് ഗേറ്റ് പൂട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്നത്തെ പൊലീസ് സ്‌പെഷ്യൽ ഓഫീസർ പിൻവലിച്ചിരുന്നു. തുടർന്ന് പൊലീസിന്റെയും ദേവസ്വത്തിന്റെയും ഉന്നതർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം ദേവസ്വം ബോർഡും പൊലീസും ശബരിമല വിഷയത്തിൽ കൊമ്പ് കോർക്കുന്നതായി സൂചനയുണ്ട്. പൊലീസിനുള്ള നിയന്ത്രണാധികാരം ദേവസ്വം ബോർഡ് ഗാർഡുകൾ ഏറ്റെടുക്കുന്നതിലാണ് പ്രശ്‌നമുള്ളത്. തിരക്കുള്ള സമയങ്ങളിൽ പൊലീസിനെ മറികടന്നു ഭക്തരെ നിയന്ത്രിക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത്തരം ഘട്ടങ്ങളിലാണ് ക്രിമിനൽ പാശ്ചാത്തലമുള്ളവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഇത് ദേവസ്വം ബോർഡിനും അറിയാവുന്നതാണ്. പൊലീസ് നിയന്ത്രിക്കുന്നതുപോലെ ഭക്തരെ നിയന്ത്രിക്കാൻ ദേവസ്വം ഗാർഡുകൾക്ക് കഴിയാറുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് രംഗത്ത് വന്നത്. സന്നിധാനത്ത് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന ദേവസ്വം ജീവനക്കാർക്കെതിരെ പൊലീസ് കേസ് എടുക്കുന്നതും ദേവസ്വം ജീവനക്കാരെ ചൊടിപ്പിക്കുന്നുണ്ട്. ഇതും പൊലീസിനെതിരെയുള്ള നടപടികൾക്ക് ദേവസ്വം ജീവനക്കാർക്ക് പ്രേരണയാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP