Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതുക്കും മേലെയുണ്ട് മക്കളെ.. റാം- ഗൗരി ദമ്പതികളുടെ വൈറലായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് പിന്നാലെ വീഡിയോയും എത്തി; കാടും കടലും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കുന്ന വീഡിയോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതുക്കും മേലെയുണ്ട് മക്കളെ.. റാം- ഗൗരി ദമ്പതികളുടെ വൈറലായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് പിന്നാലെ വീഡിയോയും എത്തി; കാടും കടലും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കുന്ന വീഡിയോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയക്കാലം എല്ലാം ആഘോഷത്തിന്റേതാണ്. ആഘോഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് അവ സൈബർ ലോകം ഏറ്റെടുക്കുന്നതും വൈറലാകുന്നതും. അടുത്ത കാലത്തായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളാണ് സൈബർ ഇടങ്ങളിലെ ചൂടൻ സംസാര വിഷയം. ഫോട്ടോകളും വീഡിയോയുമായി സേവ് ദ ഡേറ്റ് നവദമ്പതികൾ ആഘോഷമാക്കുകയാണ്.

സിനിമയെ പോലും തോൽപ്പിക്കുന്ന പ്രമോ വീഡിയോകളും സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ സവാളമാലയണിഞ്ഞുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ടാണ് ഏറ്റവും ഒടുവിൽ പുറത്തവന്നത്.. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം- ഗൗരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഇവർ. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് പിന്നാക്കിൾ ഇവന്റ് പ്ലാനേഴ്‌സ് സോഷ്യൽ മീഡിയ വഴി പുറത്തുവീട്ടിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP