Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ സിനിമാക്കാരനാണെന്ന് പറഞ്ഞു നടക്കും; യുവതികൾ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അഭിനയിക്കാൻ മോഹമുണ്ടോ എന്നു ചോദിച്ചു വശത്താക്കും; അടുത്തഘട്ടമായി നിങ്ങളെ പോലുള്ള സ്ത്രീകളെയാണ് അഭിനയിക്കാൻ വേണ്ടതെന്ന് പറഞ്ഞ് 'ദേഹ പരിശോധന'; ശരീരഘടനയും ഉയരവും പരിശോധിക്കണമെന്നു പറഞ്ഞ് അടുത്തെത്തി കടന്നുപടിക്കുകയും പതിവ്; കോട്ടയത്തെ സിനിമാക്കാരൻ രാജേഷ് ജോർജ്ജിനെ ഒടുവിൽ പൊലീസ് പൊക്കി

താൻ സിനിമാക്കാരനാണെന്ന് പറഞ്ഞു നടക്കും; യുവതികൾ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അഭിനയിക്കാൻ മോഹമുണ്ടോ എന്നു ചോദിച്ചു വശത്താക്കും; അടുത്തഘട്ടമായി നിങ്ങളെ പോലുള്ള സ്ത്രീകളെയാണ് അഭിനയിക്കാൻ വേണ്ടതെന്ന് പറഞ്ഞ് 'ദേഹ പരിശോധന'; ശരീരഘടനയും ഉയരവും പരിശോധിക്കണമെന്നു പറഞ്ഞ് അടുത്തെത്തി കടന്നുപടിക്കുകയും പതിവ്; കോട്ടയത്തെ സിനിമാക്കാരൻ രാജേഷ് ജോർജ്ജിനെ ഒടുവിൽ പൊലീസ് പൊക്കി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിനിമയുടെ മറവിൽ നടക്കുന്ന ചതികളുടെ കഥകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. സിനിമയിൽ മോഹമുള്ള സ്ത്രീകളെ തന്ത്രത്തിൽ വളച്ച് കെണിയിൽ ചാടിക്കുന്ന സംഭവങ്ങൾ നിരവധി നടന്നിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പുമായി എത്തി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പതിവാക്കിയ കോട്ടയത്തെ വിരുതനെ പൊലീസ് പൊക്കി. സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടോ എന്നു ചോദിച്ചെത്തി യുവതികളെ കടന്നു പിടിച്ചു അവഹേളിക്കുന്ന വ്യക്തിയാണ് പിടിയിലായത്.

സിനിമയിൽ അഭിനയിക്കാൻ നിങ്ങളെ പോലെയുള്ളവരെ തേടുന്നുവെന്ന് പറഞ്ഞ് തഞ്ചത്തിൽ അടുത്തുകൂടിയായിരുന്നു യുവാവ് അതിക്രമം പതിവാക്കിയത്. മല്ലപ്പള്ളി സിയോൻപുരം ആലുംമൂട്ടിൽ രാജേഷ് ജോർജ്ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. സ്ത്രീകളെ അപമാനിക്കുന്നത് ഇയാളുടെ പതിവു പരിപാടിയാണ് എന്നാണ് ഇയാളുടെ കേസ് റിക്കോർഡുകൾ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

നേരത്തെ യുവതികൾ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളാണ് ഇത്തരത്തിൽ ഉള്ളത്. കാഞ്ഞിരപ്പള്ളി, പാറത്തോട്, പൊടിമറ്റം ടൗണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെത്തിയാണ് ഇയാൾ യുവതികളെ അപമാനിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

പുതിയ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അതിൽ നിങ്ങൾക്കനുയോജ്യമായ വേഷങ്ങളുണ്ടെന്നും പറഞ്ഞാണ് യുവതികളെ ഇയാൾ വശത്താക്കുന്നത്. സിനിമാ മോഹമുള്ള യുവതികൾ ഇയാളുടെ കെണിയിൽ വീണതായും സംശയിക്കുന്നുണ്ട്. സിനിമാ മോഹമുണ്ടോ എന്നു ചോദിച്ചു എത്തുന്നയാൾ ഇതിനായി ശരീരഘടനയും ഉയരവും പരിശോധിക്കണം എന്നു പറഞ്ഞാണ് എത്തുന്നത്. തുടർന്ന് സ്ത്രീകളെ അപ്രതീക്ഷിതമായി മാറിടത്തിലും മറ്റും കടന്നു പിടിക്കുകയാണ് ഇയാൽ ചെയ്തത്. ഇത് പതിവു പരിപാടിയാക്കിയ വ്യക്തിയാണ് രാജേഷ് ജോർജ്ജെന്ന് പൊലീസ് പറയുന്നു.

പെൺവാണിഭ സംഘങ്ങളുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP