Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോണിയാ ഗാന്ധിയെ ഒക്കത്തെടുത്ത് അസദുദ്ദീൻ ഒവൈസി എംപിയുടെ ട്രോൾ ചിത്രം ഷെയർ ചെയ്തു; വിഷയം പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടിന്റെ പേരിൽ; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരേ പൊലീസിൽ പരാതി നൽകി കെപസിസി ഡിജിറ്റൽ മീഡിയാ സെൽ; ഇത്രയൊക്കെ ചെയ്തിട്ടും കൂറ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അബ്ദുള്ളക്കുട്ടി ഒരു പ്ലാസ്റ്റിക്ക് സർജനെ കണ്ട് നോക്ക്, ചിലപ്പോ അതിൽ ഫലിച്ചാലോ എന്നു വിമർശിച്ച് മാത്യു കുഴൽനാടനും

സോണിയാ ഗാന്ധിയെ ഒക്കത്തെടുത്ത് അസദുദ്ദീൻ ഒവൈസി എംപിയുടെ ട്രോൾ ചിത്രം ഷെയർ ചെയ്തു; വിഷയം പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടിന്റെ പേരിൽ; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരേ പൊലീസിൽ പരാതി നൽകി കെപസിസി ഡിജിറ്റൽ മീഡിയാ സെൽ; ഇത്രയൊക്കെ ചെയ്തിട്ടും കൂറ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അബ്ദുള്ളക്കുട്ടി ഒരു പ്ലാസ്റ്റിക്ക് സർജനെ കണ്ട് നോക്ക്, ചിലപ്പോ അതിൽ ഫലിച്ചാലോ എന്നു വിമർശിച്ച് മാത്യു കുഴൽനാടനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിലൂടെ രാഷ്ട്രീയം തുടങ്ങി കോൺഗ്രസിൽ എത്തി അവിടെ നിന്നും ചാടി ബിജെപിയിൽ എത്തി നിൽക്കുകയാണ് എ പി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയക്കാരൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ അബ്ദുള്ളക്കുട്ടി പാർട്ടിയിൽ കൂറു തെളിയിക്കാനുള്ള കഷ്ടപ്പാടിലാണ്. കേരളത്തിലെ മുസ്ലിം സമുദായം ഒന്നടങ്കം എതിർക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ രംഗപ്രവേശം. ഈ നിയമം കൊണ്ടുവന്ന ബിജെപി സർക്കാറിനെ അതിശക്തമായി പിന്തുണയ്ക്കുകയാണ് അബ്ദുള്ളക്കുട്ടി. ഇതിന് വേണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടും അബ്ദുള്ളക്കുട്ടി രംഗത്തുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിച്ചു കൊണ്ടു പോസ്റ്റിട്ടാണ് അബ്ദുള്ളക്കുട്ടി ഇപ്പോൾ വിവാദത്തിൽ ചാടിയത്. ഈ വിഷയത്തിൽ എ ഐഎംഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ നിലപാടാണ് സോണിയ എന്നുപറഞ്ഞു കൊണ്ട് അവഹേളിക്കുന്ന ട്രോൾ അബ്ദുള്ളക്കുട്ടി ഷെയർ ചെയ്തു. ഈ പോസ്റ്റിന്റെ പേരിൽ അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കയാണ്. സോണിയയെ അവഹേളിച്ച പോസ്റ്റിന്റെ പേരിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിൽ പരാതി നൽകി.

കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എ ഐഎംഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി എംപിയുടെ ചിത്രവുമായി ചേർത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീർത്തിപ്പെടുത്തുന്നതും ഐടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ രാജു പി നായർ ഡിജിപിക്കു പരാതി നൽകിയത്.

അതേസമയം ഈ വിഷയത്തിൽ അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയ മര്യാദയില്ലാത്ത പെരുമാറ്റമാണ് അബ്ദുള്ളക്കുട്ടിയിൽ നിന്നും ഉണ്ടായതെന്നാണ് ഈ വിഷയത്തിൽ ഉയരുന്ന വിമർശനം. അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും രംഗത്തുവന്നു. ജനിച്ച സമുദായവും, സമൂഹവും ഇതുപോലെ വെല്ലുവിളി നേരിടുമ്പോൾ, അവരോടൊപ്പം നിന്നില്ലെങ്കിലും തള്ളിപ്പറയാൻ കഴിയുന്ന തന്റെ സ്വാർത്ഥത ഓർത്തു ലജ്ജിക്കുന്നു എന്ന് കുഴൽനാടൻ വിമർശിച്ചു. ഇത്രയുമൊക്കെ ചെയ്തിട്ടും കൂറ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ - ഒരു പ്ലാസ്റ്റിക്ക് സർജനെ കണ്ട് നോക്ക്, ചിലപ്പോ അതിൽ ഫലിച്ചാലൊ..എന്നു പറഞ്ഞ് അബ്ദുള്ളക്കുട്ടിക്ക് ഐഡിയയും മാത്യു ഉപദേശിക്കുന്നു.

മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അബ്ദുള്ള കുട്ടിയെ കോൺഗ്രസ്സിൽ എടുക്കുന്നതിനെ അന്നത്തെ യൂത്ത് കോൺ: സംസ്ഥാന ജന: സെക്രട്ടറിയായിരുന്ന ഞാൻ പരസ്യമായി എതിർത്തിരുന്നു. അന്ന് നേതാക്കൾ എന്നെ ശാസിച്ചു.

ഇവനെയൊക്കെ ചുമക്കാൻ കോൺഗ്രസ്സ് പ്രവർത്തകരെ നിർബന്ധിതരാക്കിയ നേതാക്കളെ പറഞ്ഞാ മതിയല്ലോ..

ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ - 'ഉപ്പോളം വരില്ല, ഉപ്പിലിട്ടത് '

കെ എസ് യു, യൂത്ത് കോൺസ്സ് മുദ്രാവാക്യം വിളിച്ച് വളർന്ന ഒരു പ്രവർത്തകനും, പാർട്ടി വിട്ടാലും ഈ നിലയിലേക്ക് തരം താഴില്ല.. അതുകൊണ്ട് തിരഞ്ഞെടുപ്പ് ജയത്തിന്റെ പേര് പറഞ്ഞ് ഇനിയെങ്കിലും ഇത് പോലത്തെ അവസരവാദികളെ പ്രവർത്തകരുടെ തലയിൽ കെട്ടിവെയ്ക്കരുത്.

അബ്ദുള്ള കുട്ടിക്ക് ഒരു ഐഡിയ പറഞ്ഞ് തരാം. ഇത്രയുമൊക്കെ ചെയ്തിട്ടും കൂറ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ - ഒരു പ്ലാസ്റ്റിക്ക് സർജനെ കണ്ട് നോക്ക്, ചിലപ്പോ അതിൽ ഫലിച്ചാലൊ..

ജനിച്ച സമുദായവും, സമൂഹവും ഇതുപോലെ വെല്ലുവിളി നേരിടുമ്പോൾ, അവരോടൊപ്പം നിന്നില്ലെങ്കിലും തള്ളിപ്പറയാൻ കഴിയുന്ന തന്റെ സ്വാർത്ഥത ഓർത്തു ലജ്ജിക്കുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP