Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബൈ കെ.എം.സി.സി സഹിഷ്ണുതാ സമ്മേളനം; വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം

ദുബൈ കെ.എം.സി.സി സഹിഷ്ണുതാ സമ്മേളനം; വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം

സ്വന്തം ലേഖകൻ

ദുബൈ: ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 48-മത് യുഎഇ ദേശീയ ദിനാഘോഷവും,കെഎംസിസിയുടെ 45-മത് വാർഷികാഘോഷവും,യുഎഇ സഹിഷ്ണുതാ വർഷ പരിപാടികളുടെയും സമാപന സമ്മേളനം നടക്കുന്ന ദുബൈ അൽ നാസർ ലെഷർ ലാൻഡിലേക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാകുമെന്ന് ദുബൈ കെ.എം.സി.സി ട്രാൻസ്‌പോർട്ട് വിഭാഗം അറിയിച്ചു.

ഇന്ന് 13/12/2019 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളന നഗരിയിലേക്ക് എല്ലാ പ്രവർത്തകരെ എത്തിച്ച് സമ്മേളനം വിജയിപ്പിക്കാൻ ചെയർമാൻ ഹംസ പയ്യോളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പരിപാടി നടക്കുന്ന അൽ നാസർ ലെഷർ ലാൻഡ് ക്ലബിലേക്ക് പോകുന്ന ബസ്സുകളുടെ സമയവും സ്ഥലവും തഴെ പറയുന്ന പ്രകാരമായിരിക്കും.

ദേര വെസ്റ്റ് ഹോട്ടൽ എതിർവശം 4pm,4.20pm (നിസാർ എടച്ചേരി 0507734105,ഷാഫി കൊണ്ടോട്ടി 0559660786),ബർദുബായ് പ്ലാസ സിനിമ സമീപം 4pm (ലത്തീഫ് പാലക്കാട് 0504670168),കരാമ ബിഗ് മസ്ജിദ് സമീപം 4pm(മുസ്തഫ 0507174658), സതവാ ബിഗ് മസ്ജിദ് സമീപം 4pm (അഷ്റഫ് ബയാർ 0508851430),അൽ ഖൂസ് ന്യൂ ഗ്രാഡ് 4pm (നൗഷാദ് വയനാട് 0552601155,അസീസ് പണ്ണിതാടം 0505784068), ഡി.ഐ.സി,ഡി.ഐ.പി-1 റംല ഹയ്‌പ്പർ മാർക്കറ്റ് സമീപം 4pm (ശുഹൈബ് 0553392037,അലി 0557107384),അൽ ഖിസൈസ് ശൈഖ് കോളനി 4pm(ഷഹീർ വളാഞ്ചേരി 0509711339),ഹോർ അൽ ആൻസ് ഹബീബ് ബേക്കറി സമീപം 4pm (അബ്ദുൽ ഖാദർ ആലംബാടി 0561972881),റാഷിദിയ പൊലീസ് സ്റ്റേഷൻ 4pm(ഷഹീർ ചമ്പാട് 0563680143),അൽ റവാബി 4pm(ഹംസ 0505258350). വാഹന സൗകര്യം ആവശ്യം ഉള്ളവർ അതാത് സ്ഥലത്തെ കോർഡിനേറ്റർമാരെ ബന്ധപ്പെടെണ്ടതാണ്.

മുസ്തഫ വേങ്ങര ഹുസൈനാർ ഹാജി എടച്ചാകൈ,ഹംസ തൊട്ടി,എൻ.കെ ഇബ്രാഹിം,അഷ്റഫ് കൊടുങ്ങല്ലൂർ,ഒ.മൊയ്തു,മജീദ് മടക്കിമല,യൂസുഫ് തൊടിയിൽ, ജമാൽ മനയത്ത്, അബ്ദുള്ള വലിയാണ്ടി,അഷ്റഫ് തോട്ടോളി,സിദ്ദീഖ് ചൗകി എന്നിവർ സംസാരിച്ചു. ജന:കൺവീനർനജീബ് തിരുവനന്തപുരം സ്വാഗതവും,ശംസുദ്ധീൻ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP