Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് സൗജന്യ ക്രിസ്തുമസ് ഡിന്നർ വാഗ്ദാനം ചെയ്ത് ഇന്ത്യൻ റസ്റ്റോറന്റ്; കാർലിങ്‌ഫോർഡ് സിതാർ റസ്‌റ്റോറന്റിന്റെ പോസ്റ്റ് ഏറ്റെടുത്ത് പ്രവാസികൾ

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് സൗജന്യ ക്രിസ്തുമസ് ഡിന്നർ വാഗ്ദാനം ചെയ്ത് ഇന്ത്യൻ റസ്റ്റോറന്റ്; കാർലിങ്‌ഫോർഡ് സിതാർ റസ്‌റ്റോറന്റിന്റെ പോസ്റ്റ് ഏറ്റെടുത്ത് പ്രവാസികൾ

സ്വന്തം ലേഖകൻ

കാർലിങ്‌ഫോർഡ് ആസ്ഥാനമായുള്ള സിത്താർ ഇന്ത്യൻ റെസ്റ്റോറന്റ് ഇത്തവണത്തെ ക്രിസ്മസ് ദിനത്തിൽ അതിന്റെ വാതിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കായി തുറന്ന് നല്കും. ക്രിസ്തുമസ് ആഘോഷിക്കാനായി സാമ്പത്തികം ഇല്ലാത്തവർക്ക് സൗജന്യ ഡിന്നറാണ് ഈ ഇന്ത്യൻ ഒരുക്കിയിരിക്കുന്നത്. റസ്‌റ്റോറന്റ് പേജിലെത്തിയ പോസ്റ്റ് പ്രവാസി ഇന്ത്യക്കാരടക്കം ഏറ്റെടുത്ത് കഴിഞ്ഞു.

കാർലിങ്ഫോർഡ് മറീന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിത്താർ ഇന്ത്യൻ റെസ്റ്റോറന്റ് ഡിസംബർ 25 ന് ഉച്ചക്ക് 1 മുതൽ വൈകുന്നേരം 4 വരെ ആണ് സൗജന്യ ഭക്ഷണം നല്കാനായി തുറന്നിരിക്കുക. ഒറ്റയ്ക്ക് കഴിയുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് റസ്റ്റോറന്റ് ഉടമകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP