Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലെ പാഴ് വസ്തുക്കൾ വലിച്ചെറിയാതിരിക്കു; അവ വീടുകൾ മനോഹരമാക്കാം; ശ്രദ്ധേയമായി പെരുവന്താനം സെന്റ് ,ആന്റണിസ് കോളേജ് വിദ്യാർത്ഥികളുടെ പ്രദർശനം

വീട്ടിലെ പാഴ് വസ്തുക്കൾ വലിച്ചെറിയാതിരിക്കു; അവ വീടുകൾ മനോഹരമാക്കാം; ശ്രദ്ധേയമായി പെരുവന്താനം സെന്റ് ,ആന്റണിസ് കോളേജ് വിദ്യാർത്ഥികളുടെ പ്രദർശനം

ജോഗേഷ് കാണക്കാലിൽ

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ചു വിദ്യാർത്ഥികളിലും ,സമൂഹത്തിലും പരിസ്ഥികാവബോധവും,പാഴ്‌വസ്തുക്കളുടെ പുനരുപയോഗവും പ്രചരിപ്പിക്കുന്നതിനായി എക്‌സിബിഷൻ സംഘടിപ്പിച്ചു.നമ്മുടെ പുഴകളും, നദികളും .ഭൂമിയും ,ആകാശവും മലിനമാക്കതെയിരിക്കേണ്ടത് ഇന്നിന്റെ മാത്രമല്ല വരും തലമുറയുടെ ആവശ്യവും ,അവകാശവുമാണ് എന്ന സന്ദേശത്തെയാണ് പ്രദർശനം ഉയർത്തിപ്പിടിച്ചത്.

ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കളുടെ പുറംതള്ളൽ ഭൂമിക്ക് ഏല്പിക്കുന്ന ദോഷവശങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനും ,എന്നാൽ, വലിച്ചെറിയാതെ അവ ഉപയോഗിച്ച് വീടുകളും ,സ്ഥാപനങ്ങളും മോടിപിടിപ്പിക്കാനുമുള്ള വിവിധ രീതികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സെന്റ്.ആന്റണിസ് കോളേജിലെ ഫാഷൻ ടെക്നോളജി ഡിപ്പാർട്‌മെന്റിലെ വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വിവിധ വസ്തുക്കളിൽ നിന്നും നിർമ്മിച്ച അലങ്കരവസ്തുക്കളുടെ പ്രദർശനവും ,നിർമ്മാണ രീതികളും പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തി.

ക്രാഫ്റ്റ് നൂക് 2019, എന്ന പേരിട്ടിരിന്ന പ്രദർശനം പാലാ എം .എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു . ഭൂമി വാസയോഗ്യമായി വരും തലമുറയ്ക്കുവേണ്ടി നിലനിൽക്കണമെങ്കിൽ ഇന്നത്തെ തലമുറ കൂടുതൽ കരുതൽ കാണിക്കണമെന്ന് എൽ എ പറഞ്ഞു.ഇന്നത്തെ തലമുറ വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ ഒരു പ്രവശ്യം മാത്രമുപയോഗിച്ചതിനു ശേഷം പ്രകൃതിയിലേക്ക് തള്ളുന്ന രീതിയാണ് പിൻതുടരുന്നത്.വിദ്യാഭാസ സ്ഥാപനങ്ങളും ,സമൂഹവും ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.

പാലാ മുനിസിപ്പൽ ചെയര്മാന് കുര്യാക്കോസ് പടവൻ ,മുൻ ചെയര്മാന് ബിജി ജോജോ കുടുക്കച്ചിറ ,കോളേജ് ഡയറക്ടർ റെവ .ഡോക്ടർ ആന്റണി നിരപ്പേൽ ,അഡ്വ .സന്തോഷ് മണർകാട് ,പ്രിൻസിപ്പൽ രഞ്ജി മാത്യു ,ജോസ് ആന്റണി ,രാജീവ് ജോസഫ് ,തോമസ്‌കുട്ടി ആനിത്തോട്ടം, അനീഷ് തോമസ് .ബോബി കെ മാത്യു,പ്രിൻസി പ്രശാന്ത്,ലീന മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP