Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബ വഴക്കിനെ തുടർന്ന് തലാഖ് ചൊല്ലി; മനംമാറ്റം വന്നപ്പോൾ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചു; 'നിക്കാഹ് ഹലാല' നടത്തണമെന്ന് നിർദ്ദേശിച്ച സിദ്ധൻ യുവതിയെ ബലാത്സംഗം ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് തലാഖ് ചൊല്ലി; മനംമാറ്റം വന്നപ്പോൾ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചു; 'നിക്കാഹ് ഹലാല' നടത്തണമെന്ന് നിർദ്ദേശിച്ച സിദ്ധൻ യുവതിയെ ബലാത്സംഗം ചെയ്തു

സ്വന്തം ലേഖകൻ

ഭോപാൽ: ഭർത്താവ് മുത്തലാഖ് ചൊല്ലിയ 21-കാരിയെ പുനർവിവാഹം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനംചെയ്ത് സിദ്ധൻ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലാണഅ സംഭവം. ഇക്കഴിഞ്ഞ നവംബർ 23-നു യുവതിയുമായുണ്ടായ വഴക്കിനെത്തുടർന്നാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയത്.

പിന്നീട് മനംമാറ്റംവന്നപ്പോൾ ഇയാൾ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, യുവതിയെ പുനർവിവാഹം ചെയ്യണമെങ്കിൽ 'നിക്കാഹ് ഹലാല' നടത്തണമെന്ന് അൻവർ ബാബ (50) എന്ന സിദ്ധൻ നിർദേശിച്ചു. മുത്തലാഖ് ചൊല്ലിയശേഷം അതേസ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ മറ്റൊരു പുരുഷൻ വിവാഹംചെയ്ത് മൊഴിചൊല്ലണമെന്ന ആചാരമാണ് 'നിക്കാഹ് ഹലാല'. ഇതനുസരിച്ച് യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് അൻവർ ബാബ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം.

തിരികെയെത്തിയ യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഇതോടെ ഭർത്താവിനും സിദ്ധനുമെതിരേ യുവതി പരാതി നൽകുകയായിരുന്നു. മുത്തലാഖ് നിരോധന നിയമമനുസരിച്ച് യുവതിയുടെ ഭർത്താവിനെയും ബലാത്സംഗം ചെയ്തതിനു സിദ്ധനെയും ബുധനാഴ്ച ഭോപാൽ പൊലീസ് അറസ്റ്റുചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP