Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ കപ്പലിൽ ജോലി തരാമെന്ന് അവധിക്ക് വന്ന ജോൺ; പകരം പലപ്പോഴായി നൽകിയത് എട്ട് ലക്ഷം രൂപ; തട്ടിപ്പ് പുറത്തായതോടെ ജോൺ മുങ്ങിയപ്പോൾ അകത്തായത് ഭാര്യ വീണയും സഹോദരൻ ഫ്രാൻസിസും പിതാവ് ഡെന്നിസും: ഇംഗ്ലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിൽ ഒരു കുടുംബം അകത്താവുമ്പോൾ

ബ്രിട്ടനിലെ കപ്പലിൽ ജോലി തരാമെന്ന് അവധിക്ക് വന്ന ജോൺ; പകരം പലപ്പോഴായി നൽകിയത് എട്ട് ലക്ഷം രൂപ; തട്ടിപ്പ് പുറത്തായതോടെ ജോൺ മുങ്ങിയപ്പോൾ അകത്തായത് ഭാര്യ വീണയും സഹോദരൻ ഫ്രാൻസിസും പിതാവ് ഡെന്നിസും: ഇംഗ്ലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിൽ ഒരു കുടുംബം അകത്താവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ബ്രിട്ടനിലെ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയ കേസിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിലായി. അതേസമയം പ്രധാന പ്രതിയെ മാത്രം ഇനിയും പിടികുടാനായിട്ടില്ല. ബ്രിട്ടനിലെ കപ്പലിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജോൺ എന്നയാളാണ് ബേക്കൽ സ്വദേശിയിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങി എടുത്തത്. തരുൺ എന്ന യുവാവാണ് ചതിക്കിരയായത്. ഒടുവിൽ പണം കൈവന്നതോടെ ജോണും കുടുംബവും ബേക്കലിൽ നിന്ന് താമസം മാറുകയും പല സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തുകയും ആയിരുന്നു. തറുണിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഇവർ പലരിൽ നിന്നായി ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണ കന്നട ബൽത്തങ്ങടി സ്വദേശിനി വീണ റോഡ്രിഗ്സ് (32), സഹോദരൻ ഫ്രാൻസിസ് എഡ്വിൻ റോഡ്രിഗ്സ് (22), പിതാവ് ഡെന്നിസ് (66) എന്നിവരെയാണ് ബുധനാഴ്ച ബേക്കൽ പൊലീസ് മൈസൂരിൽനിന്ന് അറസ്റ്റുചെയ്തത്. കേസിൽ ഒന്നാംപ്രതിയായ വീണയുടെ ഭർത്താവ് അസീസ് എന്ന ജോൺ ബെൻഹർ ഡിസൂസ(40)യെ അറസ്റ്റുചെയ്യാനുണ്ട്. 2018ലാണ് താൻ തട്ടിപ്പിനിരയായതായി കാണിച്ച് ബേക്കൽ സ്വദേശിയായ തരുൺ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ബേക്കലിൽ താമസിക്കുന്ന സമയത്തായിരുന്നു സംഭവം. ജോണിന് ബ്രിട്ടനിലെ ഒരു കപ്പൽ കമ്പനിയിലാണ് ജോലി എന്നായിരുന്നു ഇവർ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടെ തരുണുമായി പരിചയത്തിലായ ഇവർ ബന്ധം കൂടുതൽ ഉറപ്പിക്കുകയും ബ്രിട്ടനിൽ ജോലി വാങ്ങി നൽകാമെന്ന് തരുണിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ആയിരുന്നു. ബ്രിട്ടനിൽ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും അവധിയിൽ നാട്ടിലെത്തിയതാണെന്നുമായിരുന്നു ജോൺ തരുണിനെ പറഞ്ഞുവിശ്വസിപ്പിച്ചത്.

തരുണിന് കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത ജോൺ തരുണിന്റെ ഭാര്യയ്ക്ക് സൗജന്യമായി വിസ നൽകാമെന്നും തരുണിന്റെ വിസയ്ക്ക് പണം വേണമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് എട്ടുലക്ഷം രൂപ പല തവണകളായി ജോണും കുടുംബവും തരുണിൽ നിന്നും വാങ്ങി എടുത്തു. ഇതിനു പുറമേ ശമ്പളം ലഭിക്കാനെന്ന പേരിൽ സ്വകാര്യ ബാങ്കിൽ ഇരുവർക്കും അക്കൗണ്ടും തുറന്നിരുന്നു. എന്നാൽ ആറുമാസം കഴിഞ്ഞും വിസ ലഭിച്ചില്ല.യ ഇതോടെ തരുൺ ബേക്കൽ പൊലീസിൽ പരാതി നൽകി.

പിന്നീട്, കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, കൊച്ചി, മംഗളൂരു, പുത്തൂർ എന്നിവിടങ്ങളിലും സംഘം താമസിച്ച് തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ സംഘം മൈസൂരിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ്, ബുധനാഴ്ച വൈകീട്ടോടെ ഫ്‌ളാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ, വി.വി. പുരം പൊലീസ് സ്റ്റേഷനിലും തട്ടിപ്പുകേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ക്രൈം എസ്‌ഐ. ടി.വി.പ്രസന്നകുമാർ, എസ്‌ഐ. പി. അജിത്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

മൈസൂരിൽ വിവി പുരം വൃന്ദാവൻ എന്ന സ്ഥലത്ത് നിന്നാണ് ഇവർ അറസ്റ്റിലായത്്. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ പി. അജിത്ത് കുമാർ, ടി.വി. പ്രസന്ന കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി. പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കൽ പൊലീസ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

സമാന കേസുകൾ കർണാടകയിലും
ഇവർ 2017-18 വർഷങ്ങളിൽ പടന്നക്കാട്ടെ ഒരു വീട്ടിൽ താമസിച്ച് കാഞ്ഞങ്ങാട്, കണ്ണൂർ ഭാഗങ്ങളിലെ നിരവധി പേരിൽ നിന്ന് ലണ്ടൻ വിസ ശരിയാക്കാമെന്നു പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇവർക്കെതിരെ മംഗലാപുരം, ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ , എറണാകുളം ഭാഗങ്ങളിലും ലക്ഷങ്ങളുടെ തട്ടിപ്പ് പരാതികൾ നിലവിലുണ്ട്. മൈസൂർ വി.വി പുരം സ്റ്റേഷൻ പരിധിയിൽ ഈവർഷം 10 ഓളം പരാതികളിൽ നിന്നായി 20 ലക്ഷത്തിൽ പരം രൂപയുടെ തട്ടിപ്പും നടത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP