Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർഗോഡും വയനാടും ഇടുക്കിയിലും വിമാനം ഇറങ്ങുമോ? മൂന്നിടങ്ങളിലും ആഭ്യന്തര വിമാനത്താവളം തുടങ്ങാൻ ശുപാർശയുമായി സംസ്ഥാനം; ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടം കുറക്കാൻ കേന്ദ്രത്തിന് കത്തെഴുതി കേരളം

കാസർഗോഡും വയനാടും ഇടുക്കിയിലും വിമാനം ഇറങ്ങുമോ? മൂന്നിടങ്ങളിലും ആഭ്യന്തര വിമാനത്താവളം തുടങ്ങാൻ ശുപാർശയുമായി സംസ്ഥാനം; ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടം കുറക്കാൻ കേന്ദ്രത്തിന് കത്തെഴുതി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ വിമാനത്താവളം വരുമോ? ഈ മൂന്നിടങ്ങളിലും ആഭ്യന്തര വിമാനത്താവളം തുടങ്ങാൻ ശുപാർശയുമായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രത്തിന് കത്തെഴുതാൻ ഒരുങ്ങുകയാണ്. ഉഡാൻ-4 പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മൂന്ന് ജില്ലകളിലും ചെറു വിമാനത്താവളം പണിയണമെന്നാണ് കേരളത്തിന്റെ ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്ന് ഒന്നോരണ്ടോ ദിവസത്തിനകം ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചേക്കും.

ഈ മൂന്ന് ജില്ലകൡും പണിയാൻ ആഗ്രഹിക്കുന്ന വിമാനത്താവളത്തിൽ നിന്നും എവിടേക്കൊക്കെ സർവീസ് ആകാമെന്നും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചേക്കും. ഉഡാൻ-4 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിമാനത്താവളം പണിയുക. കൂടുതൽ സ്ഥലങ്ങളിൽ വിമാന സർവീസ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉഡാൻ-4. ഇതിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ സംസ്ഥാനങ്ങളോട് സിവിൽ ഏവിയേഷൻ മന്ത്രാലയം ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കേരളത്തിൽ വ്യോമയാനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഓഫീസിൽനിന്ന് നൽകുന്നത്.

കേന്ദ്രം അംഗീകരിച്ചാൽ ഈ റൂട്ടുകളിലേക്ക് വിമാനക്കമ്പനികളുടെ താത്പര്യപത്രം ക്ഷണിക്കുകയാണ് അടുത്ത നടപടി. നിലവിൽ വിമാന സർവീസ് ഇല്ലാത്ത മേഖലകളിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുണ്ടാകുന്ന വരുമാനനഷ്ടത്തിന്റെ 80 ശതമാനം കേന്ദ്രവും 20 ശതമാനം ബന്ധപ്പെട്ട സംസ്ഥാനവും വഹിക്കാൻ ഉഡാൻ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. എയർ സ്ട്രിപ്പ് അഥവാ ചെറുവിമാനത്താവളത്തിനുള്ള സ്ഥലം സംസ്ഥാനസർക്കാർ ഏറ്റെടുത്തുനൽകണം. റൺവേ അടക്കമുള്ളവയുടെ നിർമ്മാണച്ചെലവ് കേന്ദ്രം വഹിക്കും. ഇരുപതോ അതിനടുത്തോ സീറ്റുള്ള വിമാനങ്ങളാകും ഇവിടന്ന് സർവീസ് നടത്തുക.

കാസർകോട് ജില്ലയിൽ പെരിയയിലാണ് നിർദിഷ്ട എയർ സ്ട്രിപ്പ് ഉദ്ദേശിക്കുന്നത്. വയനാട്ടിൽ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും കൽപ്പറ്റയ്ക്കാണ് പരിഗണന. ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലും. കാസർകോട്ടേത് ബേക്കൽ പദ്ധതിയുമായി ബന്ധിപ്പിച്ച് ബേക്കൽ എയർ സ്ട്രിപ്പ് എന്നാകും അറിയപ്പെടുക. പെരിയയിൽ 80 ഏക്കർ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടന്ന് പ്രധാനമായും കണ്ണൂർ വിമാനത്താവളത്തിലേക്കാണ് സർവീസ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP