Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലമ്പൂർ സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ പിടിയിലായ യുവാവിൽ നിന്നും പിടികൂടിയത് മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സൂൾ സ്വർണം

നിലമ്പൂർ സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ പിടിയിലായ യുവാവിൽ നിന്നും പിടികൂടിയത് മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സൂൾ സ്വർണം

ജംഷാദ് മലപ്പുറം

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളം വഴി നിലമ്പൂർ സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 34ലക്ഷം രൂപയുടെ സ്വർണം. യുവാവിൽനിന്നും പിടികൂടിയത് മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സൂൾ സ്വർണം.കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവിനെ പ്രിവന്റീവ് കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. നാല് ക്യാപ്സൂൾ രൂപത്തിലുള്ള 1001 ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്.

മിശ്രിത രൂപത്തിലുള്ള സ്വർണം മഞ്ഞരൂപത്തിലുള്ള ആവരണംകൊണ്ട് പൊതിഞ്ഞാണ് ക്യാപ്സൂൾ രൂപത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഇന്ന് രാവിലെ പത്തുമണിയോടെ അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാളാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. സൂപ്രണ്ട് മാരായ കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി. സജിൻ, ഹെഡ് ഹവിൽദാർ എം. സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

അതേ സമയം ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന്റെ ശുചി മുറിയിൽ നിന്ന് 1.34 കോടിയുടെ സ്വർണം ഡിആർഐ സംഘം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് ഇൻഡിഗോ എയറിന്റെ 6 ഇ 89 വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ പിൻഭാഗത്തെ ശുചി മുറിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ് സെല്ലോ ടേപ്പ് ചുറ്റിയ നിലയിലയിൽ സ്വർണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നുള്ള ഡിആർഐ സംഘമാണ് പരിശോധനക്കെത്തിയിരുന്നത്. 116.64 ഗ്രാം തൂക്കം വരുന്ന 30 സ്വർണ ബിസ്‌കറ്റുകളാണ് കണ്ടെടുത്തത്. വിമാനജീവനക്കാരെയോ ശുചീകരണ തൊഴിലാളികളെയോ ഉപയോഗിച്ച് സ്വർണം പുറത്ത് കടത്താനായി സുക്ഷിച്ചതാണ് കരുതുന്നു.സ്വർണം എത്തിച്ച യാത്രക്കാരനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഡിആർഐ പറഞ്ഞു.

അതേ സമയം ദിവസങ്ങൾക്ക് മുമ്പ് കരിപ്പൂർ വിമാനത്തവളം വഴി മൂവർ സംഘം സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു. ഒളിപ്പിച്ച്വെച്ചത് ഒരു കോടിയുടെ സ്വർണം മിശ്രിതരൂപത്തിലാക്കിയായിരുന്നു.. മൂവർസംഘം സ്വർണം കടത്തിയത് ലക്ഷങ്ങളുടെ ലാഭംപ്രതീക്ഷിച്ചായിരുന്നു.ഇവരിൽ രണ്ടുപേർ മസ്‌ക്കറ്റിൽ നിന്നും ഒരാൾ റിയാദിൽ നിന്ന് മസ്‌ക്കറ്റ് വഴിയുമാണ് കരിപ്പൂരിലെത്തിയത്.സ്വർണ മിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനാണ് മൂവരും ശ്രമിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.ശിഹാബുദ്ധീനിൽ നിന്ന് 890 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.റിയാദിൽ നിന്ന് മസ്‌ക്കറ്റ് വഴി വന്ന വയനാട് മേപ്പാടി സ്വദേശി ഇല്യാസിൽ നിന്ന് 600 ഗ്രാം സ്വർണവും മലപ്പുറം പെരിന്തൽമണ്ണ ശ്രീജേഷ് എന്ന യാത്രക്കാരനിൽ നിന്ന് 570 ഗ്രാം സ്വർണവും കണ്ടെത്തി.സ്വർണ മിശ്രിതത്തിൽ നിന്ന് ഒരു കോടിയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്.കരിപ്പൂരിൽ ശനിയാഴ്ച കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രൊവിന്റീവ് വിഭാഗം 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് അസി. കമീഷണർ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഇൻസ്‌പെക്ടർമാരായ വിജിൽ, അഭിനവ്, റഹീസ്,സൗരഭ്, ശിൽപ്പ, രാമേന്ദർ, ഹവിൽദാർ പി.എം. ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP